കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു
കൊച്ചി: രാവിലെ നടക്കുന്ന പരിശീലന പറക്കലിനിടെ കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു. ലെഫ്‌നന്റ് രാജീവ് ഝാ, പെറ്റി ഓഫീസര്‍ ( ഇലട്രിക്കല്‍ എയര്‍) സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് ഇവരെ കൊച്ചിയിലെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന വിവരമാണ് നേരത്തെ പുറത്തുവന്നത്.

കുണ്ടന്നൂര്‍ ഭാഗത്തേക്കുള്ള റോഡിലാണ് ഗ്ലൈഡര്‍ തകര്‍ന്നുവീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നടത്തിയ പരിശീലനപറക്കലനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗ്ലൈഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം, അപകട കാരണം സംബന്ധിച്ചുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ നാവിക സേന പ്രാഥമികമായ അന്വേഷണം നടത്തിവരികയാണ്.
പരിശീലനപ്പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. രണ്ട് പേര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവികസേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം. റോഡിന്റെ സമീപത്തെ ഒഴിഞ്ഞ ഭാഗത്താണ് ഗ്ലൈഡര്‍ തകര്‍ന്നത്.
അതേസമയം, അപകടത്തിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിന് താമസം നേരിട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിനിടയാക്കിയ ഗ്ലൈഡര്‍ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications