എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

Google Oneindia Malayalam News

കൊച്ചി: രാവിലെ നടക്കുന്ന പരിശീലന പറക്കലിനിടെ കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു. ലെഫ്‌നന്റ് രാജീവ് ഝാ, പെറ്റി ഓഫീസര്‍ ( ഇലട്രിക്കല്‍ എയര്‍) സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റതിനെ തുടർന്ന് ഇവരെ കൊച്ചിയിലെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന വിവരമാണ് നേരത്തെ പുറത്തുവന്നത്.

ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം: അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, കേസ് എടുത്ത് പൊലീസ്ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം: അലിഗഡില്‍ നാല് വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, കേസ് എടുത്ത് പൊലീസ്

navy

കുണ്ടന്നൂര്‍ ഭാഗത്തേക്കുള്ള റോഡിലാണ് ഗ്ലൈഡര്‍ തകര്‍ന്നുവീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നടത്തിയ പരിശീലനപറക്കലനിടെ അപകടം സംഭവിക്കുകയായിരുന്നു. ഗ്ലൈഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അതേസമയം, അപകട കാരണം സംബന്ധിച്ചുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ നാവിക സേന പ്രാഥമികമായ അന്വേഷണം നടത്തിവരികയാണ്.

ഹത്രാസ് പീഡനം: പോലീസുമായി തെരുവിൽ ഏറ്റുമുട്ടി വാത്മീകി സമുദായാംഗങ്ങൾ, പരസ്പരം കല്ലേറ്ഹത്രാസ് പീഡനം: പോലീസുമായി തെരുവിൽ ഏറ്റുമുട്ടി വാത്മീകി സമുദായാംഗങ്ങൾ, പരസ്പരം കല്ലേറ്

പരിശീലനപ്പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. രണ്ട് പേര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാന്‍ സാധിക്കുക. ഇന്ന് രാവിലെ നാവികസേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം. റോഡിന്റെ സമീപത്തെ ഒഴിഞ്ഞ ഭാഗത്താണ് ഗ്ലൈഡര്‍ തകര്‍ന്നത്.

കണ്ണീരടക്കാനാവാതെ അമ്മ, നെഞ്ചോട് ചേർത്ത് പ്രിയങ്ക ഗാന്ധി, കണ്ണീർ കടലായി ഹത്രാസ്കണ്ണീരടക്കാനാവാതെ അമ്മ, നെഞ്ചോട് ചേർത്ത് പ്രിയങ്ക ഗാന്ധി, കണ്ണീർ കടലായി ഹത്രാസ്

അതേസമയം, അപകടത്തിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിന് താമസം നേരിട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തിനിടയാക്കിയ ഗ്ലൈഡര്‍ സ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്.

ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ

കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്ഞാതന്റേത്; തിരുവനന്തപുരം മെഡിക്കൽ കോളേജ് വിവാദത്തിൽകൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് അജ്ഞാതന്റേത്; തിരുവനന്തപുരം മെഡിക്കൽ കോളേജ് വിവാദത്തിൽ

രാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക്; മൂന്ന് ദിനം നീളുന്ന ട്രാക്ടര്‍ റാലി, പൊതുയോഗം; കര്‍ഷകര്‍ക്കൊപ്പംരാഹുല്‍ ഗാന്ധി ഇന്ന് പഞ്ചാബിലേക്ക്; മൂന്ന് ദിനം നീളുന്ന ട്രാക്ടര്‍ റാലി, പൊതുയോഗം; കര്‍ഷകര്‍ക്കൊപ്പം

Ernakulam
English summary
Navy glider crashes in Kochi; Two officers were seriously injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X