ആഴക്കടലിലെ ശത്രുരാജ്യത്തിന്റെ എണ്ണക്കിണര്‍ നാവിക സേന തകര്‍ത്തു; അതും കൊച്ചിയില്‍!!!
കൊച്ചി: ആഴക്കടലില്‍ ശത്രുരാജ്യം കൈയ്യടക്കിയ എണ്ണക്കിണര്‍ നമ്മുടെ നാവിക സേന തകര്‍ത്താല്‍ എങ്ങനെയിരിക്കും...? കടലിലെ ശത്രുരാജ്യത്തിന്റെ കേന്ദ്രത്തിലേക്ക് ചെന്ന് അവരെ കീഴടക്കിയാലോ...
കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഇതെല്ലാം സംഭവിച്ചു. എന്നാല്‍ ആക്രമണം യാഥാര്‍ത്ഥത്തിലുള്ളതായിരുന്നില്ല എന്ന് മാത്രം. നാവികസേന വാരാഘോഷത്തിന്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനങ്ങളായിരുന്നു എല്ലാം.
ഡിസംബര്‍ 14 ഞായറാഴ്ച വൈകീട്ടായിരുന്നു അഭ്യാസ പ്രകടനങ്ങള്‍. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ എസ്പിഎസ് ചീമ, മന്ത്രി കെ ബാബു എന്നിവര്‍ അഭ്യാസ പ്രകടനങ്ങള്‍ക്ക് സാക്ഷിയായി.

ഗവര്‍ണര്‍ക്ക് ആദരം
നാവിക സേന കമാന്‍ഡോ ഗവര്‍ണര്‍ ജസ്റ്റിസ് പി ചിദംബരത്തിന് ഓപ്പറേഷന്‍സ് ഡെമോണ്‍സ്‌ട്രേഷന്‍സ് ഓഫ് ഇന്ത്യന്‍ നേവിയുടെ ബ്രോഷര്‍ സമ്മാനിക്കുന്നു.

കണ്ടിന്യൂയിറ്റ് ഡ്രില്‍
നാവികസേനാംഗങ്ങളുടെ കണ്ടിന്യൂയിറ്റ് ഡ്രില്‍... കൊച്ചി രാജേന്ദ്ര മൈതാനത്തില്‍ നിന്നുളള കാഴ്ച.

'കടലാക്രമണം'
'കടലില്‍' ആക്രമണം നടത്താന്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന നാവിക സേനാംഗങ്ങള്‍.

എണ്ണക്കിണര്‍ തകര്‍ത്തപ്പോള്‍
ശത്രു രാജ്യം കയ്യടക്കിയ എണ്ണക്കിണറിന്റെ മാതൃക കൊച്ചി കായലില്‍ തയ്യാറാക്കിയിരുന്നു. നാവിക സേന അത് തകര്‍ത്തപ്പോള്‍.

അഭ്യാസ പ്രകടനം
നാവിക സേന ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനം.












Click it and Unblock the Notifications