ഗാന്ധിയുടെ വികസന ചിന്തകള്‍ പ്രവര്‍ത്തികമാക്കിയ ഒരേയൊരു പ്രധാനമന്ത്രി മോദി: കെഎസ് രാധാകൃഷ്ണന്
തൃപ്പൂണിത്തുറ: കോളനികള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തിയും കണ്‍വെന്‍ഷനില്‍ പങ്കെടുത്തും തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്. വെള്ളിയാഴ്ച രാവിലെ കുന്നറ കോളനിയില്‍ നിന്നാണ് ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പ്രചാരണം ആരംഭിച്ചത്. വീടുകളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കുകയും പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. കോളനിയില്‍ മാറ്റം വരേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം ജനങ്ങളുമായി സംവദിച്ചു. തുടര്‍ന്ന് ഉദയംപേരൂര്‍ പ്രദേശങ്ങളിലെ വിവിധ വീടുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.

തുടര്‍ന്ന് നെട്ടൂര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം സന്ദര്‍ശിച്ചു. പിന്നീട് ചത്താരിയിലെത്തി ഗുരുനാഥനും വഴികാട്ടിയുമായ മഹാരാജാസ് കോളേജ് റിട്ട. പ്രൊഫ. ജോര്ജ്മുളവരിക്കലിനെ വീട്ടിലെത്തി കണ്ട് അനുഗ്രഹം വാങ്ങി. തൃപ്പൂണിത്തുറ മണ്ഡലം ജനറല്‍ സെക്രട്ടറി സാം പുന്നക്കല്‍ ഒപ്പമുണ്ടായിരുന്നു. തൃപ്പൂണിത്തുറയില്‍ നടന്ന ചര്‍ച്ചാ സദസ്സ് ഡോ കെ.എസ്. രാധാകൃഷ്ണന് ഉദ്ഘടനം ചെയ്തു. ''വികസനം എന്നത് ഗ്രാമങ്ങള്‍ക്ക് പുറത്താണ് വേണ്ടത്. അവരെയും കൂടി ഉള്‍പ്പെടുത്തി സാധരണ ജനങ്ങളുടെ ജീവിത നിലവാരം ഉയര്ത്തുന്നവയാവണം. അത് നേരില്‍ കാണിച്ച് തന്നത് എന്‍ഡിഎ അധികാരത്തില്‍ വന്നപ്പോഴാണ്''. മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത വികസന ചിന്തകള്‍ പ്രവര്‍ത്തികമാക്കിയ ഒരേ ഒരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ നiരസഭാംഗം പി.കെ. പീതാംബരന്, മഹിളാ മോര്‍ച്ച നേതാവ് അഡ്വ. രമാദേവി തോട്ടുങ്കല്‍, തൃപ്പൂണിത്തുറ മണ്ഡലം ജനറല്‍ സെക്രട്ടറി സാം പുന്നക്കല്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്ഡോ. കെ.എസ്.രാധാകൃഷ്ണന് നെട്ടൂരിലെ എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നെട്ടൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി സുരേഷ് കുമാര്‍ , എസ്.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.കെ. ബാബു തണ്ടാശ്ശേരി, ബി.ഡി.ജെ.എസ.് മണ്ഡലം പ്രസിഡന്റ് ടി.കെ .ദിലീപ്, സംസ്ഥാന സമിതി അംഗം കെ.കെ. മേഘനാഥന് എന്നിവര്‍ പങ്കെടുത്തു. കുണ്ടന്നൂരില്‍ നിന്നും നെട്ടൂരിലേക്ക് പ്രൗഢഗംഭീരമായ ബൈക്ക് റാലിയുടെ അകമ്പടിയോടെ ഡോ. കെ.എസ്.രാധാകൃഷ്ണന് നെട്ടൂരിലേക്ക് എത്തിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications