Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയിച്ചാൽ ചെല്ലാനത്ത് പുലിമുട്ട് നിർമിക്കും: വാഗ്ധാനവുമായി എൻഡിഎ സ്ഥാനാർത്ഥി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ചൂടുപിടിക്കുമ്പോള്‍ ചെല്ലാനം നിവാസികളെ കയ്യിലെടുക്കാൻ ബിജെപി. വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ ചെല്ലാനത്ത് പുലിമുട്ട് നിർമിച്ച് നൽകാമെന്നാണ് എൻഡിഎ സ്ഥാനാർത്ഥി മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ധാനം. എൻഡിഎ ടിക്കറ്റിൽ മത്സരിക്കുന്ന സിജി രാജഗോപാലാണ് വോട്ടർമാർക്ക് മുമ്പാകെ ഇക്കാര്യം അവതരിപ്പിച്ചിട്ടുള്ളത്.

കടലാക്രമണത്തെ പ്രതിരോധിക്കാൻ ചെല്ലാനത്ത് പുലിമുട്ട് വേണമെന്ന പ്രദേശവാസികളുടെ ആവശ്യം തന്നെയാണ് എൻഡിഎ സ്ഥാനാർത്ഥിയും ഉയർത്തിപ്പിടിക്കുന്നത്. അതേ സമയം ചെല്ലാനം നിവാസികളുന്നയിക്കുന്ന ആവശ്യത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥി കടലിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. കണ്ണമ്മാലി- പുത്തൻതോട് കടലിലാണ് സിജി രാജഗോപാൽ ഇറങ്ങി ജനങ്ങള്‍ക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളത്.

bjp1-1577154427

ചെല്ലാനത്ത് പുലിമുട്ട് നിർമിക്കാമെന്ന വാഗ്ധാനം നേരത്തെയും പല രാഷ്ട്രീയ പാർട്ടികളും നൽകിയിരുന്നുവെങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല. ഓരോ തവണയും കടലാക്രമണമുണ്ടാകുമ്പോള്‍ വാക്ക് പറഞ്ഞ് വഞ്ചിച്ച രാഷ്ട്രീയ പാർട്ടികള്‍ക്കെതിരെ പ്രതിഷേധവുമായി ഇവരെത്താറുണ്ട്. പുലിമുട്ട് നിർമിക്കാമെന്ന് വാക്ക് പറഞ്ഞ് വഞ്ചിച്ചവരെ മാറ്റിനിർത്തി തനിക്ക് വോട്ട് ചെയ്യണമെന്നും എൻഡിഎ സ്ഥാനാർത്ഥി വോട്ടർമാരോട് ആഹ്വാനം ചെയ്തു. ഇത്തവണ കൊച്ചിയിൽ മത്സരിക്കാനിറങ്ങുമ്പോള്‍ വിജയിക്കാനാവുമെന്ന പ്രതീക്ഷയാണ് സിജി രാജഗോപാലിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+