എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജനങ്ങൾക്കാശ്വാസമേകി പേട്ടയിൽ പുതിയ പാലം വരുന്നു

  • By Desk
Google Oneindia Malayalam News

മരട്: നിത്യവും ഗതാഗതകുരുക്കനുഭവപ്പെടുന്ന പേട്ട പാലത്തിന് അവസാനം ശാപമോക്ഷമാകുന്നു. നടപ്പാത ഇല്ലാത്ത പാലം എന്ന സവിശേഷതയുള്ള ഈ പാലത്തിലൂടെയുള്ള കാൽനടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരവും ആകും. മെട്രൊ റയിലിന്റെ രണ്ടാം ഘട്ടത്തിന്റെ അനുബന്ധ പ്രവർത്തികളിൽപ്പെടുത്തിയാണ് പുതിയ പാലത്തിന് അനുമതിയെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിക്കുന്നത്.

നിലവിലെ പാലത്തോട് ചേർന്നു വടക്കു ഭാഗത്തായാണ് പുതിയ പാലം നിർമ്മിക്കാൻ ഉദ്ദേശം അതിനാൽ നാലുവരിപാതയാക്കി ഇതിനെ മാറ്റാനാകും നടപ്പാതയും ഉണ്ടാകുമെന്നതിനാൽ കാൽനടക്കാർക്കും ഏറെ ആശ്വാസമാകും.

news

തീരെ വീതി കുറഞ്ഞ നിലവിലെ പാലത്തിൽ വലിയ വാഹനങ്ങൾ ഒരുമിച്ചു വന്നാൽ കടന്നു പോകുന്നതിനേറെ പ്രയാസമാണ് വ്യവസായ മേഖലകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ചില സമയങ്ങളിൽ പേട്ട ജംഗ്ഷനിലോ മറ്റേതെങ്കിലും തരത്തിൽ കുരുക്കനുഭവപ്പെട്ടാൽ തൃപ്പൂണിത്തുറ നഗരം കുരുക്കിലാകും എന്ന താണ് വസ്തുത പുതിയ പാലം വന്നു കഴിഞ്ഞാൽ രണ്ടു പാലത്തിലുമായി നാലുവരിപാതയും ,കാൽനട യാത്രക്കാർത്ത് സഞ്ചരിക്കുന്നതിനുള്ള ഫുട്പാത്തും നിർമ്മിക്കാനാകും എന്നാണ് അധികാരികൾ പറയുന്നത്.

Ernakulam
English summary
New bridge in petta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X