എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂട്യൂബിലെ ചാചക വീഡിയോ മതവികാരം വ്രണപ്പെടുത്തി, രഹ്ന ഫാത്തിമയ്ക്കെതിരെ പുതിയ കേസ്

Google Oneindia Malayalam News

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രഹ്ന ഫാത്തിമയെ നേരത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. തുടര്‍ന്ന് ആ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലുള്ള രഹ്ന ഫാത്തിമയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയിന് പുതിയ കേസ്. യൂട്യൂബ് ചാനലിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ചു എന്നാണ് പുതിയ കേസ്. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രനാണ് രഹ്നയ്‌ക്കെതിരെ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. യൂട്യൂബ് വീഡിയോയുടെ അടിസ്ഥാനത്തില്‍ രഹ്നയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പഴയ പരാതിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പുതിയ കേസ്

പുതിയ കേസ്

രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പാചക വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്‌തെന്നാണ് പുതിയ കേസ്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പുതിയ വീഡിയോ ഉപാധിയുടെ ലംഘനമാണെന്നും അതുകൊണ്ട് ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാര്‍ ഉന്നയിക്കുന്നു.

ശബരിമല ദര്‍ശനം

ശബരിമല ദര്‍ശനം

നേരത്തെ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ രഹ്ന ഫാത്തിമ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിറകെ ആദ്യം ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത് രഹ്ന ആയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് രഹ്നയ്ക്ക് ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നു.

 ജയിലില്‍

ജയിലില്‍

മതം വികാരം വ്രണപ്പെടുത്തിയെന്ന ആദ്യത്തെ പരാതിയില്‍ രഹ്ന ജയിലില്‍ കഴിയേണ്ടിവന്നിരുന്നു. 18 ദിവസം രഹ്ന ജയിലില്‍ കിടന്നു. തുടര്‍ന്ന് രഹ്നയെ ജോലിയില്‍ ബിഎസ്എന്‍എല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. 18 മാസമായി രഹ്ന സസ്പെന്‍ഷനിലാണ്. ഇതിനെതിരെ രഹ്ന കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്.

നിര്‍ബന്ധിത വിരമിക്കല്‍

നിര്‍ബന്ധിത വിരമിക്കല്‍

ഇതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ഓഫീസില്‍ വിളിച്ച് വരുത്തി നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. രഹ്ന മതവികാരം വ്രണപ്പെടുത്തി എന്ന് കണ്ടെത്തിയെന്നാണ് ബിഎസ്എന്‍എല്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത് എന്ന് വിരമിക്കല്‍ നോട്ടീസില്‍ പറയുന്നു. മാത്രമല്ല ബിഎസ്എന്‍എലിന് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ആരോപണമുണ്ട്. അധിക്ഷേപകരമായ പോസ്റ്റുകള്‍ ഉള്‍പ്പെടെയുളള രഹ്നയുടെ നടപടികള്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനത്തെ ബാധിച്ചുവെന്നും നോട്ടീസില്‍ ആരോപിക്കുന്നു.

 നിയമപരമായി

നിയമപരമായി

എന്നാല്‍ ഇതിനെ നിയമപരമായി നേരിടുമെന്നാണ് രഹ്ന അറിയിച്ചത്. കോടതിയുടെ പരിഗണനയില്‍ കേസിരിക്കുന്നതിനിടെ തന്നെ പിരിച്ച് വിട്ടതിനെ നിയമപരമായി നേരിടുമെന്ന് രഹ്ന വ്യക്തമാക്കി. ബിഎസ്എന്‍എല്‍ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും രഹ്ന പ്രതികരിച്ചു. ബിഎസ്എന്‍എല്ലിന്റെ പിരിച്ച് വിടല്‍ നടപടിയെക്കുറിച്ച് രഹ്ന തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

Ernakulam
English summary
New case against activist Rahna Fatima for hurting religious sentiments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X