Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു: നഗരവികസനത്തിന് 25ന് തുടക്കമാകും

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗര വികസനത്തിന് ഈമാസം 25ന് തുടക്കമാകുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂവാറ്റുപുഴ നഗരവികസനത്തിന് തുടക്കം കുറിക്കുന്നതോടെ പതിറ്റാണ്ടുകളായി മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോള്‍ മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നം വരെയും, പി.ഒ.ജംഗ്ഷന്‍വരെയും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു.

നഗര വികസനം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ട് പോകുകയും നഗരവികസനം സ്വപ്നമായി മാറുകയും ചെയ്തതോടെ നഗരവികസനത്തിന്റെ ആവശ്യകത മനസിലാക്കി നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തിയാണ് പദ്ധതിയ്ക്ക് ഇപ്പോള്‍ തുടക്കം കുറിക്കാന്‍ കഴിഞ്ഞതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ നഗര വികസനത്തിന് 135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്.

kacherithazham11-

ഈസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 82-പേരുടെ സ്ഥലമേറ്റെടുത്തു. ഇതിനായി 17.30-കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 15-ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഭൂഉടമകള്‍ക്ക് പണം നല്‍കി ഏറ്റെടുത്ത സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ഭൂമി ഏറ്റെക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35-ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടന്നും എം.എല്‍.എ പറഞ്ഞു.

ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇനിയും 53-പേരുടെ സ്ഥലം ഏറ്റടുക്കണമെന്നും, ഇതിനായി 39.25-കോടി രൂപയുടെ ഡീറ്റേല്‍ഡ് പ്രൊജക്ട് കിഫ്ബി പരിഗണനയിലാണന്നും എം.എല്‍.എ പറഞ്ഞു. 53-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 19.50-കോടി രൂപയും, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25-കോടി രൂപയും, റോഡ് നിര്‍മ്മാണത്തിന് 17.50-കോടി രൂപയും, അടക്കമുള്ള ഡീറ്റേല്‍ഡ് പ്രൊജക്ടാണ് കിഫ്ബിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. അടുത്ത കിഫ്ബി യോഗത്തില്‍ പദ്ധതിയ്ക്ക് അനുമതി ലഭിയ്ക്കുമെന്നും എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ നഗര വികസനത്തിനായി സ്ഥലമേറ്റെടുക്കലിന്റെ ഉദ്ഘാടനം 25ന് രാവിലെ 9.30ന് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടക്കുന്ന ചടങ്ങില്‍ ജോയ്‌സ് ജോര്‍ജ് എം.പി നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ സ്വാഗതം പറയും. ചടങ്ങില്‍ മുന്‍എം.എല്‍.എമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍മാര്‍,വിവിധ വകുപ്പ് ജീവനക്കാര്‍, മതമേലധ്യക്ഷന്‍മാര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ക്ലബ്ബ് ഭാരവാഹികള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും എം.എല്‍.എ പറഞ്ഞു. പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും, വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജും സമ്പന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+