എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുസാറഫ് ഹുസൈന്‍ 7 വര്‍ഷമായി എറണാകുളത്ത്; അറസ്റ്റില്‍ ഞെട്ടല്‍ മാറാതെ കടയുടമകളും പ്രദേശവാസികളും

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്ത് നിന്നും എന്‍ഐഎ 3 അല്‍ഖൈ്ദ ഭീകരരെ പിടികൂടിയത്. ബംഗാള്‍ സ്വദേശികളായ മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. ഇതിന്റെ ഞെട്ടലില്‍ നിന്നും പ്രദേശം ഇതുവരേയും മുക്തി നേടിയിട്ടില്ല. എടയാര്‍ ഇന്‍ഡസട്രിയല്‍ മേഖലയിലേക്ക് പോകുന്ന മുപ്പതദാം ഞായറാഴ്ച്ചയും ആളൊഴിഞ്ഞ് ശാന്തമായിരുന്നു. ഹര്‍ത്താലിന് സമാനമായി പ്രദേശത്തെ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്നവരെല്ലാം ആശങ്കാകുലരായിരുന്നുവെന്നും ദ ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
perumbavur Shop keepers and local are still in shock after the nia arrests | Oneindia Malayalam
അതിഥി തൊഴിലാളികളായെത്തി

അതിഥി തൊഴിലാളികളായെത്തി

എന്‍ഐഎ അറസ്റ്റ് ചെയ്ത മുര്‍ഷിദ് ഹസ്സന്‍ രണ്ട് മാസമായി പ്രദേശത്തെ ഒരു കടയില്‍ ജീവനക്കാരനായിരുന്നു. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയെന്ന ആരോപിക്കപ്പെടുന്ന മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികളുടെ സംഘത്തിന്റെ തലവനാണ് മുര്‍ഷിദ് ഹസ്സന്‍ എന്നാണ് സൂചന. മൂവരും കുടിയേറ്റ തൊഴിലാളികളായി സംസ്ഥാനത്തെത്തിയതാണെന്ന എന്‍ഐഎ വ്യക്തമാക്കിയത്. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഏലൂരിലും പെരുമ്പാവൂരുമായിരുന്നു ഇവര്‍ താമസമാക്കിയത്.

ഞെട്ടലില്‍ നിന്നും മാറാതെ

ഞെട്ടലില്‍ നിന്നും മാറാതെ

പ്രദേശത്തെ ജനങ്ങള്‍ ഇവരുടെ അറസ്റ്റിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ മുക്തി നേടിയിട്ടില്ല. രണ്ട് പേര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളാണ് ഇവിടെ തൊഴില്‍ എടുത്തതെങ്കില്‍ മുസാറഫ് ഹുസൈന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി എറണാകുളത്താണ് താമസം. സംഭവം വല്ലാതെ ഞെട്ടിപ്പിക്കുന്നതാണെന്നും കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം ഇവിടെ ജോലി ചെയ്യുകയായിരുന്നുവെന്നും മുസാഫര്‍ ഹുസെന്‍ ജോലി ചെയ്ത ടെക്‌സ്റ്റൈല്‍സ് ഉടമയുടെ പ്രതികരണം.

താമസം കുടുംബത്തോടൊപ്പം

താമസം കുടുംബത്തോടൊപ്പം

കുടുംബത്തോടൊപ്പമായിരുന്നു മുസാഫര്‍ ഇവിടെ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ മൂത്ത കൂട്ടി നാലാം ക്ലാസിലും ഇളയകുട്ടി കിന്റര്‍ ഗാര്‍ഡനിലുമാണെന്നും അബൂബക്കര്‍ പറഞ്ഞു. ഹുസൈന്റെ സ്വദേശം പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ആണെന്നതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നുവെന്നും അബൂബക്കര്‍ പറഞ്ഞു.

മൂന്ന് മാസം മുമ്പ്

മൂന്ന് മാസം മുമ്പ്

എന്നാല്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണെന്നറിയപ്പെടുന്ന യാക്കൂബ് ബിശ്വാസ് മൂന്ന് മാസം മുമ്പാണ് പെരുമ്പാവൂരിലെത്തിയത്, അവിടെ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ലോക്ക്ഡൗണ്‍ കാലത്താണ് യാക്കൂബ് ഇവിടെയെത്തുന്നതെന്നും കൊവിഡിനെ തുടര്‍ന്ന് തൊഴിലാലികളെല്ലാം നാട്ടിലേക്ക് പോയ ഒഴിവില്‍ ഇദ്ദേഹത്തിന് ജോലി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ഉടമ പറയുന്നു.

മലയാളികളുമായി അടുത്ത ബന്ധം

മലയാളികളുമായി അടുത്ത ബന്ധം

കൂടുതല്‍ കാര്യങ്ങളൊന്നും അറിയില്ലെന്നും സംശയാസ്പദമായി ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി എടുത്ത് നല്‍കിയ വീട്ടിലാണ് അദ്ദേഹം താമസിച്ചതെന്നും അടുത്തുള്ള മലയാളി കുടുംബങ്ങളുമായെല്ലാം ബന്ധം പുലര്‍ത്തിയിരുന്നു യാക്കൂബിന്റെ അറസ്റ്രില്‍ എല്ലാവരും ഞെട്ടലിലാണെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

 ദില്ലിയില്‍

ദില്ലിയില്‍

കഴിഞ്ഞ രണ്ടര മാസമായി ഇവിടെ താമസിച്ചുവരുന്ന മുര്‍ഷിദ് ഹസ്സനെകുറിച്ചും ഏലൂരിലെ താമസക്കാര്‍ക്ക് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമെ അറിയൂ. ഇവരുടെ അറസ്റ്റിന് പിന്നാലെ പെരുമ്പാവൂരിലെ ലേബര്‍ ക്യാമ്പുകളിലെല്ലാം തന്നെ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത മൂന്ന് പേരേയും ദില്ലിയിലേക്ക് മാറ്റും.

കാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കംകാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കം

ഇന്ത്യ-ചൈന നിര്‍ണായക കമാന്‍ഡര്‍ തല ചര്‍ച്ച; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും പങ്കെടുക്കുംഇന്ത്യ-ചൈന നിര്‍ണായക കമാന്‍ഡര്‍ തല ചര്‍ച്ച; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും പങ്കെടുക്കും

രാജ്യസഭാ ഉപാദ്ധ്യക്ഷന് എതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാളി, തളളി വെങ്കയ്യ നായിഡുരാജ്യസഭാ ഉപാദ്ധ്യക്ഷന് എതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാളി, തളളി വെങ്കയ്യ നായിഡു

Ernakulam
English summary
NIA arrests three Al Qaeda suspects; Shop keepers and local are in shock yet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X