എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയഘോഷ് കോണ്‍സുലേറ്റിലേക്ക് പലതവണ ബാഗ് വാങ്ങി നല്‍കി, സ്വര്‍ണമെന്ന് അറിഞ്ഞിരുന്നില്ല!!

Google Oneindia Malayalam News

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി ഗണ്‍മാന്‍ ജയഘോഷ്. കഴിഞ്ഞ ദിവസം ഇയാള്‍ നടത്തിയത് ആത്മഹത്യാ നാടകമാണെന്ന സംശയത്തിലാണ് അന്വേഷണ സംഘം. എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയിലാണ് സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് ജയഘോഷ് പറഞ്ഞത്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍മാനായിരുന്നു ജയഘോഷ്. താന്‍ കോണ്‍സുലേറ്റിലേക്ക് പലതവണ ബാഗുകള്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് ജയഘോഷ് എന്‍ഐഎയോട് പറഞ്ഞു.

1

സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!

Recommended Video

cmsvideo
പ്രതിപക്ഷത്തിനും ബിജെപിക്കും ചുട്ട മറുപടി നൽകി പിണറായി | Oneindia Malayalam

ബാഗുകളില്‍ സ്വര്‍ണമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്ന് ജയഘോഷ് പറഞ്ഞു. ഇക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു. അതേസമയം ഇക്കാര്യം മുഴുവനായും വിശ്വസിക്കാന്‍ എന്‍ഐഎയും കസ്റ്റംസും തയ്യാറായിട്ടില്ല. സരിത്തിനൊപ്പം കോണ്‍സുലേറ്റ് വാഹനത്തിലായിരുന്നു താന്‍ വിമാനത്താവളത്തില്‍ പോയിരുന്നത്. സ്വര്‍ണക്കടത്ത് വാര്‍ത്ത അറിഞ്ഞപ്പോഴാണ് പ്രതികളെ വിളിച്ചത്. ജയഘോഷിന്റെ മൊഴിയും ഫോണ്‍കോള്‍ രേഖകളും തമ്മില്‍ പൊരുത്തക്കേസുകളുണ്ട്. ഇക്കാര്യം എന്‍ഐഎ പരിശോധിക്കുന്നുണ്ട്.

്അതേസമയം സ്വര്‍ണം അടങ്ങിയ ബാഗ് പല തവണ ജയഘോഷ് കൊണ്ടുപോയെന്ന് എന്‍ഐഎ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഗണ്‍മാനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. ജയഘോഷിന്റെ നിയമനത്തിലും ദുരൂഹതയുണ്ടെന്നാണ് വിവരങ്ങള്‍. 2020 ജനുവരി എട്ടിനായിരുന്നു ജയഘോഷിന്റെ കാലാവധി വീണ്ടും നീട്ടിയത്. ഡിജിപിയുടെ ഉത്തരവിലൂടെ ഇത് ഒരു വര്‍ഷത്തേക്ക് വീണ്ടും നീട്ടി നല്‍കുകയായിരുന്നു. ജയഘോഷിന്റെ നിയമന ഉത്തരവടക്കം വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇതില്‍ ചട്ടലംഘനമുണ്ടെന്നാണ് ആക്ഷേപം. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയും തേടിയിരുന്നില്ലെന്നാണ് സൂചന.

അന്വേഷണം ജയഘോഷിലേക്കും കൂടി നീളുമെന്ന സൂചനയാണ് എന്‍ഐഎ നല്‍കുന്നത്. കോണ്‍സുലേറ്റ് വാഹനത്തില്‍ സരിത്തിനൊപ്പമാണ് പോയതെന്നാണ് ജയഘോഷ് ആവര്‍ത്തിച്ചത്. വാര്‍ത്ത പുറത്തുവന്ന ശേഷം പലതവണ സരിത്തിനെയും സ്വപ്‌നയെയും ജയഘോഷ് വിളിച്ചതിന്റെ കോള്‍ ലിസ്റ്റ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനുള്ള മറുപടി തൃപ്തികരമല്ല. എന്താണ് സംഭവിച്ചതെന്ന് സ്വപ്‌നയോട് ചോദിച്ചെന്നാണ് ഇയാള്‍ പറയുന്നത്. ജയഘോഷിന്റെ ആത്മഹത്യാശ്രമത്തില്‍ വ്യക്തത വരുത്താനും ശ്രമമുണ്ട്. ഇയാളെ പലയിടത്തും തിരഞ്ഞ് കൊണ്ടിരിക്കുന്നതില്‍ കൈയില്‍ നിന്ന് രക്തമൊഴുന്ന നിലയില്‍ റോഡിലേക്ക് ചാടുകയായിരുന്നു. ഇതെല്ലാം സംശയത്തോടെയാണ് എന്‍ഐഎ കാണുന്നത്.

ഫൈസല്‍ ഫരീദ് നല്‍കിയ അറ്റാഷെയുടെ കത്ത് വ്യാജം, 4 സിനിമകളും നിര്‍മിച്ചു, സ്വര്‍ണക്കടത്തിലെ പണം....ഫൈസല്‍ ഫരീദ് നല്‍കിയ അറ്റാഷെയുടെ കത്ത് വ്യാജം, 4 സിനിമകളും നിര്‍മിച്ചു, സ്വര്‍ണക്കടത്തിലെ പണം....

Ernakulam
English summary
nia questioned uae consulate attache's gunman jayaghosh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X