എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ കോടതിയില്‍

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പക്ഷേ നഷ്ടപരിഹാരം വേണ്ടെന്ന നിലപാടിലാണ്. അനുരഞ്ജന ശ്രമങ്ങളും നിര്‍ജീവമായിരിക്കുകയാണ്. ഇതോടെ നിമിഷപ്രിയയെ രക്ഷിക്കാമെന്ന അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്.

Google Oneindia Malayalam News
nimisha priya

കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍. ഇവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. നിമിഷപ്രിയക്ക് മാപ്പുനല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അതോടെ ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ എല്ലാം നിലച്ച അവസ്ഥയിലാണ്. സനായിലുള്ള അപ്പീല്‍ കോടതിയെ സമീപിച്ചാണ് നിമിഷപ്രിയയുടെ വധശിക്ഷ വേഗത്തിലാക്കാന്‍ യുവാവിന്റെ ബന്ധുക്കള്‍ ശ്രമിക്കുന്നത്.

രാജ്യാന്തര തലതത്തില്‍ തന്നെ നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

nimisha priya

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പക്ഷേ നഷ്ടപരിഹാരം വേണ്ടെന്ന നിലപാടിലാണ്. അനുരഞ്ജന ശ്രമങ്ങളും നിര്‍ജീവമായിരിക്കുകയാണ്. ഇതോടെ നിമിഷപ്രിയയെ രക്ഷിക്കാമെന്ന അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്.

പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍പറക്കുംതളികയില്‍ നിന്ന് വീണ്ടും സിഗ്നല്‍; അന്യഗ്രഹജീവികള്‍ വരുന്നു, ഭൂമിക്ക് അടുത്തെന്ന് കണ്ടെത്തല്‍

അതേസമയം മകളെ രക്ഷിക്കാന്‍ തന്റെ ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാണെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി പറയുന്നു. നിമിഷയ്ക്ക് ഒരു കുട്ടിയുണ്ട്. ആ കുട്ടിയെ വിചാരിച്ചെങ്കില്‍ ദയയുണ്ടാകണം.

ദയാധനം യെമനില്‍ എത്തിച്ച് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും പ്രേമകുമാരി അഭ്യര്‍ത്ഥിച്ചു. എങ്ങനെ പണം കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ തീരുമാനിക്കട്ടെ. അതാണ് ഞാന്‍ നല്‍കിയ അപേക്ഷയിലും പറയുന്നതെന്ന് പ്രേമകുമാരി പറഞ്ഞു.

വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല

നിലവില്‍ കേസിന്റെ അവസ്ഥയെ കുറിച്ച് യാതൊരു വിവരവുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാമെന്ന് അറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമം നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ ഹൈക്കോടതിയും നേരത്തെ ശരിവെച്ചത്.

ഇതോടെ ഇവരുടെ മോചനസാധ്യത മങ്ങിയിരിക്കുകയാണ്. നിമിഷപ്രിയയെ ഇനി മോചിപ്പിക്കണമെങ്കില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നല്‍കണം. എന്നാല്‍ ഈ ശ്രമങ്ങളോട് അനുകൂലമായിട്ടല്ല ഇതുവരെ യുവാവിന്റെ കുടുംബം പ്രതികരിച്ചിരിക്കുന്നത്.

ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!ബാബ വംഗയെ വെല്ലുന്ന പ്രവചനം; ലോകം നിന്ന് കത്തും, ആകാശത്ത് നിന്ന് അക്കാര്യം ഭൂമിയിലേക്ക് എത്തും!!

സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള വഴികള്‍ ആലോചിക്കുകയാണെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം നിമിഷ വിളിക്കുമ്പോഴെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എന്താണ് പറഞ്ഞതെന്നാണ് ചോദിക്കാറുള്ളത്. എന്ത് വില കൊടുത്തും മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രേമകുമാരി പറയുന്നു.

എന്റെ ജീവന്‍ വേണമെങ്കില്‍ അവര്‍ എടുത്തോട്ടെ. ഞാന്‍ പോകാന്‍ തയ്യാറാണ്. എന്റെ മകളെ അവളുടെ കുട്ടിക്ക് വേണ്ടി വിട്ട് തരണം. ഇത് തന്റെ അപേക്ഷയാണെന്നും പ്രേമകുമാരി പറഞ്ഞു.

ഇപ്പോള്‍ നിമിഷയുമായി സംസാരിക്കാനുള്ള അവസരവും കുറഞ്ഞിരിക്കുകയാണ്. ദയാധനം നല്‍കാനുള്ള പണം ആക്ഷന്‍ കൗണ്‍സില്‍ ശരിയാക്കിയിട്ടുണ്ട്. എത്രയും വേഗം മോചനമുണ്ടാകുമെന്ന പ്രതീക്ഷയെന്നും അമ്മ പറഞ്ഞു.

Ernakulam
English summary
nimisha priya death sentence should done in quick period says relatives of victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X