Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് രോഗികളുടെ എണ്ണം ഉയരുന്നു: ഒമ്പത് പേർക്ക് കൊറോണ വൈറസ് ബാധ!! ആലപ്പുഴ സ്വദേശിയും ജില്ലയിൽ

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് 9 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ജൂൺ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ ആലങ്ങാട് സ്വദേശിക്കും, അതേ വിമാനത്തിലെത്തിയ 25 വയസ്സുള്ള വരാപ്പുഴ സ്വദേശിക്കും, 46 കാരനായ മലയിടംതുരുത്ത് സ്വദേശിക്കും, റിയാദ് കൊച്ചി വിമാനത്തിലെത്തിയ 48 വയസ്സുള്ള ഏലൂർ സാദേശിക്കും, ജൂൺ 14 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 39 കാരനായ തിരുവാണിയൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതേ വിമാനത്തിലെത്തിയ 30 കാരനായ ചെല്ലാനം സ്വദേശിക്കും, ജൂൺ 13 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 27 കാരനായ മൂക്കന്നൂർ സ്വദേശിക്കും, ജൂൺ 12ന് കുവൈറ്റ്- കരിപ്പൂർ വിമാനത്തിലെത്തിയ 31 കാരനായ കടമക്കുടി സ്വദേശിക്കും, ജൂൺ 6 ന് ട്രെയിനിൽ മധ്യപ്രദേശിൽ നിന്നും കൊച്ചിയിലെത്തിയ പാറക്കടവ് സ്വദേശിയായ 14 വയസ്സുള്ള കുട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

corona34-1

ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശി നിരീക്ഷണത്തിലായിരുന്ന ഈ കുട്ടിയുടെ കുടുംബവുമായി സമ്പർക്കത്തിൽ വന്നിരുന്നു. നായരമ്പലം സ്വദേശിയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഈ കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും സ്രവ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് ആയത്. ഇത് കൂടാതെ ജൂൺ 25 ന് കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തിയ 46 കാരനായ ആലപ്പുഴ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുണ്ട്.

Recommended Video

cmsvideo
    Community spread chance in kerala | Oneindia Malayalam

    ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 2 ആമ്പല്ലൂർ സ്വദേശികളുടെ സമ്പർക്ക പട്ടികയിൽ ഇതുവരെ 22 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട 11 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
    ഇന്ന് 3 പേരാണ് എറണാകുളത്ത് രോഗമുക്തി നേടിയത്. ജൂൺ 3ന് രോഗം സ്ഥിരീകരിച്ച 28കാരനായ പല്ലാരിമംഗലം സ്വദേശിനി, ജൂൺ 14ന് രോഗം സ്ഥിരീകരിച്ച 51 കാരനായ തമിഴ്നാട് സ്വദേശി, ജൂൺ 9 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.

    ഇന്ന് 1045 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 892 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13256 ആണ്. ഇതിൽ 11287 പേർ വീടുകളിലും, 514 പേർ കൊവിഡ് കെയർ സെന്ററുകളിലും 1455 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

    ഇന്ന് 24 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 207 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ ആശുപത്രികളിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 155 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 150 ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ നിന്നും 202 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 150 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 9 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 382 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+