Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഒമ്പത് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ആരോഗ്യപ്രവർത്തകർക്കിടയിൽ വൈറസ് ബാധ വർധിക്കുന്നു

കൊച്ചി: എറണാകുളത്ത് ഒമ്പത് ആരോഗ്യപ്രവർത്തകർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ കടവന്ത്ര സ്വദേശി (30 ), കോലഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ പൂതൃക്ക സ്വദേശി (24), പെരുമ്പാവൂരിലെ സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവർത്തകനായ പെരുമ്പാവൂർ സ്വദേശി (53) എന്നിവരും സമ്പർക്കർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ ഉൾപ്പെടുന്നു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പെരിങ്ങോട്ടുകര (തൃശ്ശൂർ )സ്വദേശിനി(28), എറണാകുളം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ എളങ്കുളം സ്വദേശി(31), എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ(27) എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ ഐഎന്‍എച്ച്എസ് സഞ്ജീവനിയിലെ മൂന്ന് ജീവനക്കാര്‍ക്കും രോഗം ബാധിച്ചിച്ചിട്ടുണ്ട്.

corona336-1590

348 പേർക്കാണ് ഇന്ന് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 26 പേരും കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. 322 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇന്ന് 221 പേർ രോഗ മുക്തി നേടി. ഇതിൽ 220 പേർ എറണാകുളം ജില്ലക്കാരും ഒരാൾ മറ്റ് ജില്ലയിൽ നിന്നുമാണ്. അതേ സമയം സംസ്ഥാനത്ത് ഇന്ന് സംസ്ഥാനത്ത് 102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്. 27 ആരോഗ്യപ്രവർത്തകർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 22 പേർക്ക് രോഗം സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലാണ് രണ്ടാമതുള്ളത്. മലപ്പുറം 9, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട 7, കോഴിക്കോട് 6, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+