എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്വന്റി ട്വന്റി ഒരു മുന്നണിയുമായും സഖ്യത്തിനില്ല: നിലപാട് വ്യക്തമാക്കി സാബു ജേക്കബ്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ട്വന്റി ട്വന്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിയുമായും ട്വന്റി ട്വന്റി സഖ്യത്തിനില്ലെന്നാണ് സാബു ജേക്കബ്ബിന്റെ പ്രതികരണം. അതേ സമയം തന്നെ എറണാകുളത്തിന് പുറത്തുള്ള ജില്ലകളിൽ മത്സരിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം അനുകൂലമായിത്തീർന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാനാണ് നീക്കം. പെരുമ്പാവൂരിലും കുന്നത്തുനാട്ടിലും ട്വന്റി ട്വന്റി മത്സരിക്കാൻ തീരുമാനിച്ചുവെന്നും സാബു ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമലയിൽ കോടതി വിധിയാണ് സർക്കാർ നയം: യുഡിഎഫ് യുദ്ധം ചെയ്തിട്ട് കാര്യമില്ല, ആവർത്തിച്ച് തോമസ് ഐസക്ശബരിമലയിൽ കോടതി വിധിയാണ് സർക്കാർ നയം: യുഡിഎഫ് യുദ്ധം ചെയ്തിട്ട് കാര്യമില്ല, ആവർത്തിച്ച് തോമസ് ഐസക്

വിജസാധ്യതയെന്ന്

വിജസാധ്യതയെന്ന്

നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാടിനെ വിജയസാധ്യതയുള്ള മണ്ഡലമായാണ് ട്വന്റി ട്വന്റി കണക്കാക്കുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുടെ പോരാട്ടം കുന്നത്തുനാട്ടിൽ മാത്രം ഒതുങ്ങില്ലെന്നും ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് വ്യക്തമാക്കി. ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും അടുത്ത ദിവസങ്ങളിൽ മെമ്പർഷിപ്പ് ക്യാമ്പെയിൻ ആരംഭിക്കുമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു. മികച്ച സ്ഥാനാർത്ഥിയെ ലഭിക്കുന്നതിനൊപ്പം ജനങ്ങളുടെ പിന്തുണ കൂടി ലഭിച്ചാൽ അവിടെ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരിക്കാനില്ലെന്ന്

മത്സരിക്കാനില്ലെന്ന്

പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ട്വന്റി ട്വന്റി ഇതിനകം തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. ജനപിന്തുണ ലഭിക്കുന്നതോടെ ജില്ലയ്ക്ക് പുറത്തും സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.

അങ്കം കുറിക്കാൻ

അങ്കം കുറിക്കാൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി മത്സരിക്കാനുള്ള നീക്കം. ഇക്കാര്യം ഉറപ്പായതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയുടെ തേരോട്ടം തടയാൻ തിരഞ്ഞെടുപ്പിന് വേണ്ടി അനൌദ്യോഗിക ചർച്ചകളുമായി കേരളത്തിലെ മുന്നണികൾ അനൌദ്യോഗിക ചർച്ചകൾ നടത്തുന്നത്.

മുന്നണിക്കില്ലെന്ന്

മുന്നണിക്കില്ലെന്ന്

കേരളത്തിലെ മൂന്ന് മുന്നണികളുമായി യാതൊരു വിധത്തിലുള്ള സഖ്യം രൂപീകരിക്കാനുമില്ലെന്ന് ട്വന്റി ട്വന്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പാണ് ട്വന്റി ട്വന്റി ജനങ്ങൾ ചെയ്യാനുള്ള പ്രധാനപ്പെട്ട കാരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നീ മുന്നണികളുമായി സഖ്യമുണ്ടാക്കുന്നത് എങ്ങനെയെന്നും സാബു ജേക്കബ്ബ് ചോദിക്കുന്നത്.

Ernakulam
English summary
No alliace with any political party, Sabu Jacob clears Twenty Twenty's stand on election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X