എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശിവശങ്കറിന് ആശ്വാസവിധി: അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ഒക്ടോബർ 23 വരെ നടപടി പാടില്ലെന്ന്!!

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാണ് വിഷയത്തിൽ ഹൈക്കോടതി ഉത്തരവിട്ടത്. സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നതിനായി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ശിവശങ്കർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

മോഹന്‍ലാല്‍ ഉള്‍പ്പെടെ താരസംഘടന നേതാക്കള്‍ക്ക് കത്തുമായി രേവതിയും പത്മപ്രിയയും.. 3 ചോദ്യങ്ങള്‍മോഹന്‍ലാല്‍ ഉള്‍പ്പെടെ താരസംഘടന നേതാക്കള്‍ക്ക് കത്തുമായി രേവതിയും പത്മപ്രിയയും.. 3 ചോദ്യങ്ങള്‍

സംരക്ഷണം എന്തിന്?

സംരക്ഷണം എന്തിന്?

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റിന് കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. പിന്നെ എന്തിനാണ് ശിവശങ്കറിന് ഇത്തരത്തിലുള്ള സംരക്ഷണമെന്നും സോളിസിറ്റർ ജനറൽ ചോദിച്ചു. വലിയ അളവിൽ സ്വർണ്ണം കടത്തിയിട്ടുള്ള, ഗുരുതരമായ കേസാണ് ഇതെന്നും സ്വാധീനമുള്ള നിരവധി പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിനാൽ അവരുടെ പങ്കാളിത്തം വിശദമായി പരിശോധിക്കണമെന്നുമാണ് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. അതേസമയം മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള എതിർ സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയം അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

 ഇഡി ഇടപെടൽ

ഇഡി ഇടപെടൽ


സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നവംബർ രണ്ടിലേക്ക് മാറ്റാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെതെങ്കിലും പിന്നീട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടലിനെ തുടർന്ന് ഒക്ടോബർ 23 ലേക്ക് മാറ്റുുകയുമാണുണ്ടായത്. കേസ് നേരത്തെ ആക്കണമെന്ന ആവശ്യമാണ് ഇഡി ഉന്നയിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബെഞ്ചാണ് ശിവശങ്കറിനെ ഒക്ടോബർ 23 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഉത്തരവിട്ടത്.

അറസ്റ്റിന് ശ്രമമെന്ന്

അറസ്റ്റിന് ശ്രമമെന്ന്

വിവാദമായ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിക്കൊണ്ട് എം ശിവശങ്കർ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചത്. തന്നെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. കേന്ദ്ര ഏജൻസി മനപ്പൂർവ്വം തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എൻഫോഴ്സ്മെന്റ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചിട്ടുള്ളത്.

 കേസുമായി ബന്ധമില്ല

കേസുമായി ബന്ധമില്ല


സ്വർണ്ണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കർ വ്യക്തമാക്കിയത്. ചാർട്ടേഡ് അക്കൌണ്ടന്റും താനുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കേസിലെ തെളിവായി എൻഫോഴ്സ്മെന്റ് റിപ്പോർട്ടിൽ പരാമർശിച്ചതോടെയാണ് വിശദീകരണവുമായി ഇദ്ദേഹം രംഗത്തെത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ യുഎഇ കോൺസുലേറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ശിവശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. പരിചയം പിന്നീട് സൌഹൃത്തിലേക്കെത്തിയെന്നും സ്വപ്നയുടെ കുടുംബാംഗങ്ങളുടെ പരിപാടിയിൽ പങ്കെടുത്തുവെന്നും ശിവശങ്കർ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
CM Pinarayi Vijayan knew about my appointment, Says Swapna Suresh | Oneindia Malayalam
സഹായം തേടി

സഹായം തേടി


സ്വപ്ന സുരേഷിന് യുഎഇ ഭരണാധികാരി ടിപ്പായി നൽകിയ പണ ലോക്കറിൽ വെക്കാൻ സ്വപ്നം സഹായം തേടിയെന്നും ഇക്കാര്യമാണ് ചാർട്ടേഡ് അക്കൌണ്ടന്റുമായി വാട്സ്ആപ്പ് ചാറ്റിൽ പറഞ്ഞതെന്നും ശിവശങ്കർ ചൂണ്ടിക്കാണിക്കുന്നു. ഈ ചാറ്റ് മുൻനിർത്തി സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖ്യാനിക്കാനാണ് ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു.

Ernakulam
English summary
No arrest till October 23 Highcourt order on M Sivashankar's bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X