എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ല; സ്വപ്ന സുരേഷിന് ആ ഉപദേശം നല്‍കിയത് എന്തിന്?

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണംക്കടത്തിയ കേസില്‍ ജനം ടിവി എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ നമ്പ്യാരുടെ ചോദ്യെ ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ച് മണിക്കൂറോളമാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് അനില്‍ നമ്പ്യാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ അനില്‍ നമ്പ്യാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെങ്കിലും അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റില്ലെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. കൂടുല്‍ വിവരങ്ങള്‍ ഇങ്ങനെ..

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യലില്‍ അനില്‍ നമ്പ്യാര്‍ നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമെ ക്ലീന്‍ ചിറ്റ് നല്‍കുകയുള്ള എന്നാണ് കസ്റ്റസ് അധികൃതര്‍ വ്യക്കമാക്കുന്നത്. മൊഴികള്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായുള്ള രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

സ്വപ്ന സുരേഷിന്‍റെ മൊഴി

സ്വപ്ന സുരേഷിന്‍റെ മൊഴി

ഈ ഫോണ്‍ വിളിയെ കുറിച്ച് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അനില്‍ നമ്പ്യാരെ ചോദ്ചം ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് നയതന്ത്ര പാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്നാണ് അനില്‍ നമ്പ്യാര്‍ പറഞ്ഞതെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ മൊഴി.

രണ്ട് തവണ

രണ്ട് തവണ


സ്വപ്നയുടെ മൊഴിയും അനില്‍ നമ്പ്യാരുടെ മൊഴിയും ഒത്തു നോക്കിയാവും അന്വേഷ​ണ ഏജന്‍സികള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. സ്വപ്നാ സുരേഷിന്‍റെ ഫോൺ രേഖകൾ പൂർണമായും കസ്റ്റംസും എൻഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് ബാഗില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയ ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും തമ്മില്‍ രണ്ട് തവണ ഫോണിലൂടെ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്.

Recommended Video

cmsvideo
Customs send notice to Janam Tv editor Anil Nambiar | Oneindia Malayalam
സാഹചര്യം എന്തായിരുന്നു

സാഹചര്യം എന്തായിരുന്നു

എന്താണ് സംസാരിച്ചതെന്നും സ്വപ്ന സുരേഷ് പറയുന്നത് പോലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം എന്തായിരുന്നെന്നും അന്വേഷണ സംഘം അനില്‍ നമ്പ്യാറില്‍ നിന്നും ചോദിച്ചറിഞ്ഞെന്നാണ് സൂചന. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ നിലയിൽ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നായിരുന്നു അനിൽ നമ്പ്യാർ നേരത്തെ വിശദീകരിച്ചിരുന്നത്.

ഐടി ഫെലോ ഹാജരായില്ല

ഐടി ഫെലോ ഹാജരായില്ല

അതേസമയം, നോട്ടീസ് നല്‍കിയിട്ടും മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അരുണ്‍ ബാലചന്ദ്രന്‍ മറുപടി നല്‍കിയെന്നാണ് വിവരം. ഹാജരായില്‍ ഇദ്ദേഹത്തെ നാലെ തന്നെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്‍ഐഎ തിരിച്ചറിഞ്ഞു

എന്‍ഐഎ തിരിച്ചറിഞ്ഞു

അതേസമയം, ദുബായില്‍ നിന്നും സ്വര്‍ണമടങ്ങിയ ബാഗുകള്‍ കേരളത്തിലേക്ക് അയച്ചവരെ എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ദുബായ് വിമാനത്താവളം വഴിയാണ് എല്ലാ കൺസൈൻമെന്‍റുകളും അയച്ചിട്ടുള്ളത്. 21 തവണയായി 166 കിലോ സ്വര്‍ണമാണ് സംഘം നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്ക് കടത്തിയത്. ഒരു തവണ ബാഗേജുകള്‍ അയച്ചവരേക്കുറിച്ചുള്ള വിവരമാണ് എന്‍ഐഎക്ക് ലഭിച്ചത്.

ആദ്യ നാല് തവണ

ആദ്യ നാല് തവണ


പശ്ചിമബംഗാള്‍ സ്വദേശി മുഹമ്മദിന്‍റെ പേരിലാണ് ആദ്യ നാല് തവണ കൺസൈൻമെന്റുകകൾ അയച്ചത്. പിന്നീടുള്ള അഞ്ച് മുതൽ 18 വരെയുള്ള കൺസൈൻമെന്‍റുകൾ അയച്ചത് യുഎഇ വംശജനായ ദാവൂദിന്‍റെ പേരിലാണ്. പത്തൊമ്പതാമതും അയച്ചത് യുഎഇ പൗരന്‍റെ പേരില്‍ തന്നെ. ദുബായി സ്വദേശിയായ ഹാഷിമാണ് ഇത്. ഇരുപത്, ഇരുപത്തിയൊന്ന് കൺസൈൻമെന്‍റുകളാണ് ഫൈസൽ ഫരീദിന്‍റെ പേരിൽ വന്നത്.

റമീസില്‍ നിന്ന്

റമീസില്‍ നിന്ന്

കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയത കെടി റമീസിനെ ചോദ്യം ചെയ്തതില്‍ നിന്നും ദുബായില്‍ എത്തി നടത്തിയ അന്വേഷണത്തിലുമായിട്ടാണ് എന്‍ഐഎയ്ക്ക് ഈ വിവരങ്ങള്‍ കിട്ടിയത്. കെടി റമീസിന് പുറമെ ഫൈസൽ ഫരീദ്, റബിൻസ്, കുഞ്ഞാലി എന്നിവരാണ് സ്വർണക്കടത്തിന് പിന്നിൽ സജീവമായി ആസൂത്രണം നടത്തിയത് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

 നേരിട്ടിറങ്ങി സോണിയയും രാഹുലും; 'ഗാന്ധി'മാര്‍ ഇല്ലെങ്കില്‍ പകരം ആര്, ശ്രദ്ധ മുകുള്‍ വാസ്നിക്കിലേക്ക് നേരിട്ടിറങ്ങി സോണിയയും രാഹുലും; 'ഗാന്ധി'മാര്‍ ഇല്ലെങ്കില്‍ പകരം ആര്, ശ്രദ്ധ മുകുള്‍ വാസ്നിക്കിലേക്ക്

Ernakulam
English summary
no clean chit for anil nambiar in Gold smuggling case, says customs, May be questioned again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X