• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പൈതൃക പാതയിലെ ട്രെയിൻ സർവീസിന് പച്ചക്കൊടിയുണ്ടാവില്ല: ഓൾഡ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സർവീസും!!!

  • By Desk

കൊച്ചി: ഹാർബർ ടെർമിനസ് കൊച്ചി ഡെമു സർവീസ് നിർത്തിയതോടെ ഓൾഡ് റെയിൽവെ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൈതൃക പാതയിലൂടെയുള്ള മറ്റ് സർവീസുകൾ അനിശ്ചിതത്വത്തിൽ. ഹാർബർ ടെർമിനസിന് പിന്നാലെ ഓൾഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പദ്ധതിയോട് റെയിൽവെ മുഖം തിരിക്കുകയാണെന്നാണ് സൂചന. ഒരു വിഭാഗം റെയിൽവെ ഉദ്യോഗസ്ഥർക്ക് പൈതൃക പാതയിലൂടെയുള്ള ടെയിൻ സർവീസുകൾക്ക് താൽപര്യമില്ലാത്തത് തന്നെയാണ് പദ്ധതികൾക്ക് തുരങ്കം വീഴാൻ ഇടയാക്കുന്നത്.

അഞ്ജലി മേനോനെതിരെ വിമർശനവുമായി സംവിധായകൻ; സഹപ്രവർത്തകയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല!!!

ഇത്തരത്തിൽ റെയില്‍വേ അധികൃതരുടെ പിടിപ്പുകേട്‌ കൊണ്ട്‌ മാത്രമാണ്‌ ഡെമു നിര്‍ത്തലാക്കേണ്ടി വന്നത്‌. തുടക്കം മുതല്‍ തന്നെ ഹാര്‍ബര്‍ ടെര്‍മിനലില്‍ നിന്ന്‌ സര്‍വീസ്‌ ആരംഭിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ്‌ ഡെമു പേരിന്‌ ആരംഭിച്ചത്‌.

എന്നാല്‍ പ്രായോഗികമായ രീതിയില്ലല്ലായിരുന്നു സര്‍വീസ്‌ ആരംഭിച്ചത്‌. അങ്കമാലിയിലേക്ക്‌ സര്‍വീസ്‌ നീട്ടിയാല്‍ യാത്രക്കാര്‍ക്കും റെയ്‌ൽവെക്കും അത്‌ ഗുണകരാമയേനേ. എന്നാല്‍ അതിനൊരുങ്ങാതെ പേരിന്‌ സര്‍വീസ്‌ ആരംഭിച്ച്‌ ദിവസങ്ങള്‍ക്കകം നിര്‍ത്തുകയും ചെയ്‌തു. ഇവിടെ നിന്ന്‌ ദീര്‍ഘദൂര സര്‍വീസ്‌ ആരംഭിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ വൈദ്യുതി വത്കരിക്കുന്നതിന്‌ നേവിയുടെ തടസം ചൂണ്ടിക്കാട്ടി ഇതില്‍ നിന്ന്‌ പിന്‍മാറുകയായിരുന്നു. ഡെമു നീട്ടിയിരുന്നെങ്കില്‍ ടെര്‍മിനല്‍ സജീവമാകുമായിരുന്നു.

എന്നാല്‍ അതിനും തയാറാകാതെ നിര്‍ത്തലാക്കാനുള്ള തീരുമാനമാണെടുത്തത്‌. ഡെമു സർവീസ് ആരംഭിച്ചതു പോലും ഒരു തരത്തിലുള്ള ഔപചാരിക ഉദ്ഘാടന ചടങ്ങകളോടെയോ ഒന്നും തന്നെയായിരുന്നു. ചടങ്ങുകൾ ഒഴിവാക്കാനിടയായതും റെയ്ൽവെയ്ക്കുള്ളിൽ നിന്നുള്ള ഒരു വിഭാഗത്തിന്‍റെ എതിർപ്പ് തന്നെയായിരുന്നു. തുടക്കം മുതലെ പദ്ധതിയോടെ സ്വീകരിച്ച മുഖം തിരിക്കൽ സമീപനം ആരംഭിച്ചപ്പോഴും തുടർന്നു.

ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് അങ്കമാലി, തൃശൂര്‍, ഷൊര്‍ണൂര്‍ ഭാഗങ്ങളിലേക്കു ഡെമു സര്‍വീസ് തുടങ്ങിയാല്‍ യാത്രക്കാരുടെ എണ്ണം കൂടുമെന്നും ലാഭകരമാകുമെന്നും യാത്രക്കാരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേവലം എട്ടു കിലോമീറ്റര്‍ പരിധിയില്‍ സര്‍വീസ് ഒതുങ്ങിയതോടെ യാത്രക്കാര്‍ ഇല്ലാ തീരെ കുറവായി. സൗത്ത്, ഹാര്‍ബര്‍ സ്റ്റേഷനുകള്‍ക്കിടെ മട്ടാഞ്ചേരി ഹാള്‍ട്ടില്‍ മാത്രമാണ് സ്റ്റോപ്പ്. പെരുമാനൂരും നേവല്‍ ബെയ്‌സിന് മുന്നിലും സ്റ്റോപ്പ് വേണമെന്ന ആവശ്യം പരിഗണിച്ചില്ല. സർവീസ് ആരംഭിക്കുന്ന സമയത്ത് വിദഗ്ധരുടെ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ ഈ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതാണ് ഏറെ പ്രതീക്ഷയോടെയെത്തിയ ഡെമു സർവീസ് നിർത്തലാക്കാൻ ഇടയാക്കിയത്. ഇതോടെ പൈതൃക പാതകളിലൂടെയുള്ള സര്‍വീസ്‌ തുടങ്ങുന്ന കാര്യം അസ്‌തമിച്ച മട്ടാണ്‌.

14 കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ 26നാണ് ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്ന് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് ഡെമു സര്‍വീസ് ആരംഭിച്ചത്. അഞ്ഞൂറ് രൂപയില്‍ താഴെ മാത്രമാണ് പ്രതിദിന വരുമാനം മാത്രമാണ് ഡെമു സർവീസിൽ നിന്ന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ സര്‍വീസ് മുന്നോട്ടു കൊണ്ടു പോകുന്നതു റെയ്ല്‍വേയ്ക്ക് വന്‍ സാമ്പത്തിക നഷ്ടത്തിനിടയാക്കും. ഇതു കണക്കിലെടുത്താണ് ഡെമു സര്‍വീസ് നിര്‍ത്തലാക്കയതെന്നാണ് വാദം. 2004 ല്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ നിന്നു പാസഞ്ചര്‍ സര്‍വീസുകള്‍ അവസാനിപ്പിച്ച ശേഷം ഇതുവഴി ചരക്കുവണ്ടികള്‍ മാത്രമാണ് ഓടിയത്. 2016ല്‍ അന്നത്തെ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവാണ് ഹാര്‍ബര്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ നവീകരിക്കുമെന്നും യാത്രാ വണ്ടികള്‍ സര്‍വീസ് തുടങ്ങുമെന്നും പ്രഖ്യാപിച്ചത്. 2017 മാര്‍ച്ചില്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു അദേഹം നല്‍കിയ ഉറപ്പ്. പിന്നെയും 18 മാസം കഴിഞ്ഞു സെപ്റ്റബര്‍ 26നു രാവിലെയാണു റെയ്‌ൽവെ പച്ചക്കൊടി വീശിയത്.

Ernakulam

English summary
no green card for train service through old railway staion kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more