കോണ്‍ഗ്രസിന് നേതൃത്വമില്ല; ചിന്തന്‍ ശിബിരത്തില്‍ ചിന്ത ഉണ്ടായിരുന്നോയെന്ന് കെവി തോമസ്
കൊച്ചി: കോണ്‍ഗ്രസിന് തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കുന്ന നേതൃത്വമില്ലെന്ന് കെവി തോമസ്. കോണ്‍ഗ്രസിനെ നയിക്കുന്ന രാഹുല്‍ ഗാന്ധി ഇതൊന്നും കാണുന്നില്ലേ. അവസാനമായി കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. ഇതൊന്നും പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും കെവി തോമസ് പറഞ്ഞു. ബിജെപിക്കെതിരെ പടനയിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണഗ്രസ് മാറിയെന്ന് കെവി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പരിചയ സമ്പന്നരായ, ഭരണ രംഗത്ത് കഴിവ് തെളിയിച്ചവരാണ് പാര്‍ട്ടി വിട്ട് പോകുന്നത്. അവര്‍ക്കതില്‍ ഇതുവരെ എന്തെങ്കിലും ചെയ്യാന്‍ പറ്റിയതായി തനിക്ക് തോന്നിയിട്ടില്ലെന്നും കെവി തോമസ് വ്യക്തമാക്കി.

കപില്‍ സിബല്‍ അതുപോലെ കോണ്‍ഗ്രസിന്റെ സുപ്രധാന നേതാക്കളില്‍ ഒരാളാണ്. മന്മോഹന് മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്നു അദ്ദേഹം. അത് മാത്രമല്ല സോണിയാ ഗാന്ധിയുടെയും, ഗാന്ധി കുടുംബത്തിന്റെയും വിശ്വസ്തനായിരുന്നു സിബല്‍. കോണ്‍ഗ്രസിന്റെ പല സുപ്രധാനപ്പെട്ട കേസുകളും അദ്ദേഹമായിരുന്നു നടത്തിയിരുന്നത്. സിബലിനെ പോലൊരാള്‍ പാര്‍ട്ടി വിടുമ്പോള്‍ അത് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു സന്ദേശമാണ്. അത് നേതൃത്വത്തിന് മനസ്സിലാവുമോ എ്ന്നറിയില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ച കാണുമ്പോള്‍ ശരിക്കും വിഷമമുള്ളത്. ഈ പാര്‍ട്ടിക്ക് ഇതെന്ത് പറ്റിയെന്നാണ് ചോദ്യം. രാഹുല്‍ ഗാന്ധി ഇത് കാണുന്നില്ലേ.
ബിജെപിക്കെതിരെ പടനയിക്കേണ്ടവരാണ് കോണ്‍ഗ്രസുകാര്‍. എന്നാല്‍ പടനയിക്കേണ്ട പടത്തലവന്മാര് തന്നെ ഒന്നൊന്നായി കൊഴിഞ്ഞുപോയി കൊണ്ടിരിക്കുകയാണ്്. അപ്പോള്‍ എങ്ങനെയാണ് പട നയിക്കാന്‍ കഴിയുക. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കേണ്ടതുണ്ട്. പാര്‍ട്ടി പ്രസിഡന്റും സംഘടനാ ജനറല്‍ സെക്രട്ടറിയുമടക്കമുള്ള സംവിധാനങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത്. അതിപ്രഗല്ഭനാണ് സിബല്‍. അദ്ദേഹത്തെ പിടിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ തന്നെയായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. പക്ഷേ അതുണ്ടായില്ല. എന്റെ കാര്യം നോക്കുകയാണെങ്കില്‍ ഞാന്‍ പാര്‍ട്ടി വിട്ടിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു.
ഗാന്ധി കുടുംബത്തിനെതിരായ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. നേതൃത്വത്തിനെതിരെ ആകെ പറഞ്ഞത്, രാഹുല്‍ ഗാന്ധിയെ 2018ന് ശേഷം കാണാന്‍ കഴിഞ്ഞില്ലെന്നാണ്. സോണിയാ ഗാന്ധിയുമായി നല്ല ബന്ധമുണ്ടെന്നും തോമസ് പറഞ്ഞു. ഒരുപാട് നേതാക്കള്‍ക്ക് കോണ്‍ഗ്രസിന്റെ ഈ അവസ്ഥയില്‍ വിഷമമുണ്ട്. ശരത് പവാറിനെ കണ്ടപ്പോള്‍ അദ്ദേഹവും ഇക്കാര്യം പറഞ്ഞു. കോണ്‍ഗ്രസിന് ഒരു ഉത്തരവാദിത്തം ഉണ്ട്. പക്ഷേ കോണ്‍ഗ്രസിനെ നയിക്കാന്‍ ഒരു നേതൃത്വമില്ല. അതാണ് പവാറുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്. പിസി ചാക്കോ പറഞ്ഞപ്പോള്‍ എന്‍സിപിയിലേക്ക് ഇല്ലെന്ന് നേരത്തെ പറഞ്ഞതാണ്. പവാറുമായി എന്‍സിപിയില്‍ ചേരുന്ന കാര്യം സംസാരിച്ചിട്ടില്ലെന്നും കെവി തോമസ് വ്യക്തമാക്കി. ചിന്തന്‍ ശിവിറത്തില് ചിന്ത ഉണ്ടായിരുന്നോ എന്നും തോമസ് ചോദിച്ചു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications