എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോടികൾ ചിലവഴിച്ച മൈതാനങ്ങൾക്ക് സംരക്ഷണമില്ല; പശ്ചിമ കൊച്ചിയിലെ കളി മൈ താനങ്ങൾ സംരക്ഷണമില്ലാതെ നശിക്കുന്നു

  • By Desk
Google Oneindia Malayalam News

മട്ടാഞ്ചേരി: കോടികൾ ചിലവഴിച്ച് നവീ കരിച്ച പശ്ചിമകൊച്ചിയിലെ കളി മൈ താനങ്ങൾ സംരക്ഷണമില്ലാതെ നശി ക്കുന്നു. ഉണങ്ങി വരണ്ടതും പൊടിപട ലങ്ങളുയുമായുള്ള പൂൽമൈതാനി, വള്ളികൾ പടർന്നു കയറി നശിക്കുന്ന അതിർത്തിഗ്രില്ലുകൾ, കത്താത്ത ഫ്ലഡ് ലൈറ്റുകൾ ,സുരക്ഷയില്ലാത്ത സംവിധാനങ്ങൾ തുടങ്ങി വിവിധതല അവഗണനങ്ങളാണ് മൈതാനങ്ങളിൽ നട ക്കുന്നത്.

<strong>തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവി ഉടനിറങ്ങും!!</strong>തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവി ഉടനിറങ്ങും!!

നഗരസഭയ്ക്ക് കീഴിലുള്ളഫോർട്ടുകൊച്ചി വെളിമൈതാനo, റവ ന്യു വകുപ്പിന്റെ പരേഡ് മൈതാനo എ ന്നിവയാണ് അധികൃത അവഗണനയി ൽ തകരുന്നത്. 2017ലെ അണ്ടർ 17 ഫി ഫ വേൾഡ് കപ്പ് മത്സര ടീമുകൾക്കായി പരിശീലന മൈതാനമായാണ് രണ്ടു മൈതാനങ്ങളും നവീകരിച്ചത്. പതിനാ ല് കോടി രൂപ ചിലവിൽ കൊച്ചി നഗരത്തിലെ നാലു മൈതാനങ്ങളാണ് ഫുട് ബോൾ അസോസിയേഷൻ നവീകരിച്ചത്.

Ground

ഏട്ട് കോടി രൂപയാണ്പശ്ചിമകൊച്ചി മൈതാനങ്ങൾക്കായിചിലവഴിച്ചത്. അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച നാല് മൈ താനങ്ങളിൽ നഗരത്തിലെ രണ്ടെണ്ണം സംരക്ഷിക്കപ്പെടുമ്പോഴാണ് പശ്ചിമകൊച്ചിയിൽ അവഗണന തുടരുന്നത്. മൈതാന സംരക്ഷണവും പരി പാലനവും താത്ക്കാലികടിസ്ഥാനത്തി ൽ പ്രാദേശിക ക്ലബ്ബ് കുട്ടായ്മയ്ക്ക് ഏല്പിക്കണമെന്നും കായിക പരിശീലന ത്തിന് തുറന്നു നല്കണമെന്നും ആവശ്യമുയർന്നിരുന്നു.

ഇതിനിടെ വെളിമൈ താനം തുറന്നു നല്കണ്ടന്ന് നഗരസഭ തീരുമാനിച്ചത് ഏറെപ്രതിഷേധത്തിനു മിടയാക്കിയിരുന്നു.വെളി ലയൺസ് സ് പോർട്സ് ക്ലബ്ബ് ഇതിന്റെ സം രക്ഷണം അനദ്യോഗികമായി നടത്തിയെങ്കിലും പ്രതിവർഷം ലക്ഷങ്ങൾ ചിലവഴിച്ചുള്ള സാമ്പത്തിക ബാധ്യത ഇവരെയും പി ന്തിരിപ്പിച്ചു..ഇതിനിടെ വെളി മൈതാനി യിലെ പുൽമേട് ഉണങ്ങി വരളുകയും ഫ്ലഡ് ലൈറ്റുകൾ തകരാറിലാകുകയും ചെയ്തു.പരേഡ് മൈതാനിയാകട്ടെ പരിപൂർണ്ണമായും തകർന്ന നിലയിലുമായി.

കൊച്ചി നഗരത്തിൽ കായിക മേളകൾക്ക് മൈതാനങ്ങളില്ലാത്ത ഘട്ടത്തിലാണ് അന്താരാഷ്ട്ര നിലവാര മൈതാനങ്ങൾ അവഗണനയിൽ നശി ക്കുന്നത്. അതേസമയം, നവീകരിച്ച ഫോർട്ടുകൊച്ചി വെളി മൈതാനിയിലെ ഫ്ലഡ് ലൈറ്റുകൾ എന്ന് പ്രകാശിക്കുമെന്ന് കാത്തിരിക്കുകയാണ് കായിക പ്രേമികൾ.80 ലക്ഷത്തിലേറെ രുപ ചിലവഴിച്ചാണ് ഇവിടെ നാല് ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചത്.

9 എണ്ണം വെച്ചുള്ള 36 മാസ്ക്ക് ലൈറ്റുകളിൽ നിലവിൽപ്രകാശിക്കുന്നത് 12ൽ താഴെ മാത്രമെന്ന് കായിക സംഘടന പ്രവർത്തകർ പറയുന്നു. ഇത് നന്നാക്കുന്നതിന്ന് ചൈന്നേയിൽ നിന്നും സാങ്കേതിക വിദഗ്ധർ എത്തിയാലെ ഇ തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്.പ്രാദേശിക തലത്തിൽ നടക്കുന്ന കായിക മേളകൾക്ക് പ്പോലും മൈതാനം ഉപയോഗിക്കാൻ കഴിയാത്ത സ്ഥി തിയാണിപ്പോഴേന്നും കായിക പ്രേമികൾ പറയുന്നു.

Ernakulam
English summary
No secure in Kochi stadiums
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X