ജയറാം, മീരാ ജാസ്മിന്‍ ചിത്രത്തിന് അനുമതി നിഷേധം; തൃക്കാക്കര നഗരസഭയ്ക്കെതിരെ വിമര്‍ശനം ശക്തമാവുന്നു
കൊച്ചി: ജയറാം, മീരാ ജാസ്മിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഷൂട്ടിങ് അനുമതി നിഷേധിച്ച തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. തൃക്കാക്കര ബസ് സ്റ്റാന്റ് പരിസരത്ത് സിനിമ ചിത്രീകരണത്തിന് അനുമതി തേടിയെത്തിയ പ്രൊഡക്ഷന്‍ വിഭാഗത്തിലെ ആളുകളോട് അജിത തങ്കപ്പന്‍ തട്ടിക്കയറിയത് വലിയ വാര്‍ത്തയായിരുന്നു.
ജോജു ജോര്‍ജ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടയിലായിരുന്നു നഗരസഭ അധ്യക്ഷയുടെ ഈ പ്രവര്‍ത്തി. ഇതിനെതിരെയാണ് കൊച്ചി നെക്സ്റ്റ് പോലുള്ള വികസന കൂട്ടായ്മകളും വലിയ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. രാഷ്ട്രീയവൈരം കൊണ്ട് വളരെയധികം പൊറുതിമുട്ടുന്ന നഗരമാണ് കൊച്ചി എന്ന് തെളിയിക്കാൻ ഇതിലും വലിയ ഉദാഹരണം വേണോയോന്നാണ് കൂട്ടായ്മ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. അവരുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാഷ്ട്രീയം... രാഷ്ട്രീയവൈരം... ഇതെല്ലാം കൊണ്ട് വളരെയധികം പൊറുതിമുട്ടുന്ന നഗരമാണ് കൊച്ചി എന്ന് തെളിയിക്കാൻ ഇതിലും വലിയ ഉദാഹരണം വേണോ ? രാഷ്ട്രീയ നേട്ടങ്ങൾ കണ്ടുകൊണ്ട് അര നൂറ്റാണ്ടിന് മുകളിലായി കൊച്ചി കോർപ്പറേഷന്റെ അതിർത്തികൾ ഒരു ഇഞ്ച് പോലും വികസിപ്പിക്കാത്തതും, രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് വ്യവസായ പദ്ധതികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതും, പക്വതയുടെ ഒരംശം പോലും ഇല്ലാതെ ഇത്തരം "മധുര പ്രതികാരങ്ങൾ" ചെയ്യാൻ വേണ്ടി മലയാള സിനിമ വീണ്ടും കേരളം വിട്ടു അന്യസംസ്ഥാനങ്ങളിലേക്ക് പോയാലും കുഴപ്പമില്ല എന്നൊക്കെയുള്ള പ്രവർത്തികൾ കാരണം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സഹിക്കുന്നത് നമ്മുടെ നഗരമാണ് എന്നതാണ് ഏറ്റവും വലിയ സങ്കടം.
അയ്യോ ഈ കുഞ്ഞാണോ നമ്മുടെ കാവ്യ: കാവ്യാ മാധവന്റെ കുട്ടിക്കാലത്തെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

എന്തിന്, 2017 മെട്രോ റെയിൽ പോളിസി അനുസരിച്ചുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന നമ്മുടെ നഗരത്തിലെ മെട്രോയുടെ രണ്ടാം ഘട്ടത്തിന് ആ നയമനുസരിച്ചു വീണ്ടും തയ്യാറാക്കിയ DPR-ന് PIB അനുമതി ലഭിച്ചിട്ടും അതിനെ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചും കഴിഞ്ഞ ബഡ്ജറ്റിൽ ധനസഹായം വരെ പ്രഖ്യാപിച്ചിട്ടു പോലും, കേവലമൊരു ഔപചാരികത മാത്രമായി അവശേഷിക്കുന്ന കേന്ദ്രാനുമതി ഇത്രെയും വൈകുന്നതിന് പിന്നിൽ രാഷ്ട്രീയമല്ലാതെ എന്ത് കാരണമാണ് പറയാൻ പറ്റുക ?

മറ്റുള്ള ഏത് വ്യവസായവും പോലെ ഒരു വ്യവസായമാണ് സിനിമ മേഖല. നിയമലംഘനങ്ങൾ ഇല്ലാതെ ഒരു വ്യവസായത്തിന്റെ പ്രവർത്തികളെ അതുമായി ഒരു ബന്ധവുമില്ലാത്ത കാരണങ്ങളെ ചൊല്ലി തടസ്സപ്പെടുത്തിയാൽ, പ്രധാനമായും കൊച്ചിയെ ആശ്രയിച്ചു വളരുന്ന ഈ വ്യവസാവയും നമ്മുടെ സംസ്ഥാനം വിട്ടു പോകും, പണ്ട് മദ്രാസ്സിലേക്ക് പോയത് പോലെ. കൊച്ചിയുടെ പല സമ്പാദ്യവും പോലെ കഷ്ടപ്പെട്ട് നേടിയെടുത്ത ഒരു സമ്പാദ്യമാണ് മലയാള സിനിമയുടെ തലസ്ഥാനം എന്ന പദവി. അങ്ങനെ തുടരുന്നതിന് യാതൊരുവിധ തടസ്സവും ഇത്തരം പക്വതയില്ലാത്ത സമീപനങ്ങൾ കൊണ്ട് ഉണ്ടാവരുത്.

സമരങ്ങൾ പാടില്ല എന്നൊന്നുമല്ല ഇവിടെ വിഷയം. പക്വതയില്ലാത്ത, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾ മാത്രം കണ്ടുകൊണ്ടുള്ള സമീപനങ്ങൾ കാരണം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അനുഭവിക്കുന്നതും നശിക്കുന്നതും നമ്മുടെ കൊച്ചിയാണ് എന്നതാണ് പ്രശ്നം. മുകളിൽ പറഞ്ഞത് പോലെ, രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഒരു നഗരത്തിനെ ഇത്രത്തോളം ബുദ്ധിമുട്ടിക്കുന്നതിനെതിരെ ഇവിടത്തെ പൊതുജനങ്ങൾ പ്രതിരകരിക്കാതെയിരിക്കില്ല. അതുകൊണ്ടാണ് ഈ പോസ്റ്റ്..

സമരമാവട്ടെ ഏതെങ്കിലും കടയുടെ ഉൽഘാടനമാവട്ടെ സിനിമ ഷൂട്ടിങ് ആവട്ടെ എന്തും ആവട്ടെ, ഒരു മെയിൻ റോഡ് പൂർണമായും തടഞ്ഞു കൊണ്ട്, അതും കേരളത്തിലെ ഏറ്റവും തിരക്കേറിയ, ഏറ്റവും വരുമാനം നൽകുന്ന നഗരത്തിൽ, പൊതുജനങ്ങളെ നിർബന്ധിച്ചു അവരുടെ യാത്രകളെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രവർത്തിയും ശെരിയല്ല. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയെ കുറിച്ചു മാത്രമല്ല പരാമർശിക്കുന്നത്, ഇവിടെയുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സമീപനത്തിനെയാണ് ചോദ്യം ചെയ്യുന്നത്.
മഞ്ഞക്കോടിയുടുത്ത് മഞ്ഞക്കിളി പോലെ അനുശ്രീ: വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications