Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ തലമുറയ്ക്കായി.. എറണാകുളത്ത് ന്യൂട്രിഷന്‍ & പേരന്റിങ് ക്ലിനിക്കുകൾക്ക് തുടക്കം

എറണാകുളം: ജില്ലയിൽ കുട്ടികളിലെ ആരോഗ്യ പോഷണ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഐസിഡിഎസ് പ്രോജക്ട് തലത്തില്‍ ന്യൂട്രിഷന്‍ & പേരന്റിങ് ക്ലിനിക്കുകള്‍ ആരംഭിച്ചു. നവജാതശിശുക്കള്‍ മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ , ഗര്‍ഭിണികള്‍ , പാലൂട്ടുന്ന അമ്മമാര്‍ , കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷണ പ്രശ്‌നങ്ങള്‍ നിര്‍ണയിച്ചു കൊണ്ട് പോഷണ ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ ഭക്ഷണ ക്രമം നിശ്ചയിച്ചു നല്‍കുന്നതിന് വിദഗ്ധരായ ന്യൂട്രിഷണിസ്റ്റുകളുടെ സേവനം ഓരോ ഐ സി ഡി എസ് പ്രോജക്ടുകളിലും ആഴ്ചയില്‍ 2 ദിവസം വീതം ലഭ്യമാണ്.

കൂടാതെ പോഷണ വൈകല്യങ്ങള്‍ മറികടക്കുന്നതിന് ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നതിന് ന്യൂട്രിഷന്‍ കൗണ്‍സലിങ്ങ് സേവനവും ആരംഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 6 ശിശുവികസന പദ്ധതി ഓഫീസര്‍മാരുടെയും 15 ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരുടെയും സേവനം ഇതിനായി ഉപയോഗിക്കുന്നു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് ഈ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുള്ളത്. ജില്ലയിലെ ഓരോ ബ്ലോക്കിലും കോര്‍പ്പറേഷനിലും ഒരു ന്യൂട്രിഷണിസ്റ്റിന്റെ സേവനം ഉണ്ടായിരിക്കും.

kochi

കുഞ്ഞുങ്ങളുടെ ഭാരം , നീളം/ ഉയരം , കയ്യുടെ മുകള്‍ ഭാഗത്തിന്റെ മദ്ധ്യത്തിലെ ചുറ്റളവ് എന്നിവ അളന്ന് നിര്‍ണ്ണയിക്കുന്ന പോഷണ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഗര്‍ഭിണികളില്‍ പൊതുവെ കാണപ്പെടുന്ന അനീമിയ പരിഹരിക്കുന്നതിനും മുലപ്പാല്‍ ഉണ്ടാകുന്നതിനും ആവശ്യമായ ഭക്ഷണ ക്രമം നിര്‍ദ്ദേശിക്കുക , ഗുരുതരമായ പോഷണ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് റെഗുലര്‍ ആയ കണ്‍സല്‍ട്ടേഷന്‍ നല്‍കുക എന്നതും ക്ലിനിക്കിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

Recommended Video

cmsvideo
    കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+