എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒക്കല്‍, മുടക്കുഴ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി: അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

  • By Desk
Google Oneindia Malayalam News

പെരുമ്പാവൂര്‍ : ഒക്കല്‍, മുടക്കുഴ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

നിയോജക മണ്ഡലത്തില്‍ ഇതോടെ നാല് ആസ്പത്രികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി ഉയര്‍ത്തപ്പെട്ടു. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി കൂവപ്പടി പഞ്ചായത്തിലെ കോടനാട് ആരോഗ്യ കേന്ദ്രത്തെയും രായമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തെയും നേരത്തെ ഉയര്‍ത്തിയിരുന്നു.

news

ഭൗതികസാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് ആസ്പത്രികളെ രോഗീ സൗഹൃദമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ ഡോക്ടര്‍മാരേയും പാരാമെഡിക്കല്‍സ്റ്റാഫിനേയും ആസ്പത്രികളില്‍ നിയമിക്കും. മെച്ചപ്പെട്ട ചികിത്സ സൗകര്യം ഇതിലൂടെ ഉറപ്പുവരുത്തും. മികച്ച ലാബ് സൗകര്യം, കൂടുതല്‍ വേഗത്തിലും അനുയോജ്യവുമായ ചികിത്സ തുടങ്ങിയ രീതിയിലുള്ള അടിസ്ഥാന സൗകര്യവികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈകുന്നേരം വരെ ഒ.പി സൗകര്യവും ലഭ്യമാക്കും.

അശമന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം അടുത്ത ഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുമെന്ന ഉറപ്പ് ലഭിച്ചതായി എം.എല്‍.എ അറിയിച്ചു.

Ernakulam
English summary
Odakkal, mUdakkuzha Health centres modification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X