എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാരിവട്ടം പാലം: ഭാര പരിശോധന തുടരുന്നു; മാര്‍ച്ചിൽ ഗതാഗതത്തിന് തുറന്ന് നൽകും

Google Oneindia Malayalam News

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിനു മുന്നോടിയായുള്ള ആരംഭിച്ച പാലത്തിന്റെ ഭാര പരിശോധന പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെയാണ് നടപടി. ഇന്ന് രാവിലെ മുതല്‍ പാലത്തില്‍ വാഹനത്തില്‍ ഭാരം കയറ്റിയുളള പരിശോധന ആരംഭിച്ചിരുന്നു. അടുത്ത മാസം നാലിനു മുമ്പുതന്നെ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനു കൈമാറുകയും ചെയ്യും. ഇതോടെ മാർച്ച് അഞ്ചിനും എട്ടിനും ഇടയിലുള്ള ഏതെങ്കിലും തിയതികളിൽ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തേക്കുമെന്നാണ് സൂചനകൾ.

ഐഎഫ്എഫ്കെ മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങള്‍, മലയാളത്തിൽ നിന്ന് ചുരുളിയും ഹാസ്യവും

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ ഉദ്ഘാടന ചടങ്ങ് വിപുലമായ നടത്തി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതാണ് സർക്കാരിന് തിരിച്ചടിയായിട്ടുള്ളത്.

-ki-palarivattom-1

Recommended Video

cmsvideo
എറണാകുളം: പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന തുടരുന്നു: ഉദ്ഘാടന ചടങ്ങുകള്‍ ഇല്ലാതെ പാലം തുറന്നു കൊടുത്തേക്കും

ഈ സാഹചര്യത്തിൽ ചടങ്ങുകള്‍ ഇല്ലാതെ ജനകീയമായി പാലം തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സൂചനയുണ്ട്. 35 മീറ്റര്‍ നീളമുള്ള രണ്ടു സ്പാനുകളും 20 മീറ്റര്‍ നീള മുള്ള 17 സ്പാനുകളുമാണ് പാലാരിവട്ടം മേല്‍പ്പാലത്തിലുള്ളത്. ഇവയില്‍ ഒരോന്നിലുമാണ് ഭാര പരിശോധന നടത്തുന്നത്. നിർമാണത്തിലെ അഴിമതിയെത്തുടർന്ന് പാലം തകർന്നതോടെയാണ് സംസ്ഥാന സർക്കാർ പാലത്തിന്റെ പുനർനിർമാണവുമായി മുന്നോട്ടുപോകുന്നത്.

Ernakulam
English summary
Officials held inspection in Palarivattom bridge before inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X