എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂവാറ്റുപുഴ വികസനം; ഭൂമി വിട്ട് നല്‍കാത്തവരുടെ കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ച് മാറ്റി

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി പണം കൈപ്പറ്റിയിട്ടും കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി ഭൂമി വിട്ട് നല്‍കാത്തവരുടെ കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ച് മാറ്റി. റവന്യൂ, കെ.എസ്.ടി.പി, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഇന്നലെ ജെ.സി.ബി.ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്.

Project,

മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴത്ത് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നു

പണം കൈപ്പറ്റിയിട്ടും സ്ഥലം വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടും സ്ഥലം വിട്ട് നല്‍കാത്ത കെട്ടിടങ്ങളാണ് പോലീസിന്റെ സഹായത്തോടെ കെ.എസ്.ടി.പിയുടെ നേതൃത്വത്തില്‍ പൊളിച്ച് മാറ്റിയത്.

 ടൗണ്‍ വികസനം

ടൗണ്‍ വികസനം

കഴിഞ്ഞയാഴ്ച ഈ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിരുന്നു. എന്നാൽ ജനറേറ്റര്‍ ഉപയോഗിച്ച് വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ടൗണ്‍ വികസനത്തിനായി സ്ഥലമേറ്റെടുക്കല്‍ വൈകുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ടൗണ്‍ വികസനം വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നത്. മൂവാറ്റുപുഴ നിവാസികളുടെ ചിരകാല സ്വപ്നമാണ് മൂവാറ്റുപുഴ ടൗണ്‍ വികസനം. കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി എം.സി.റോഡിലെ മറ്റ് ടൗണുകളെല്ലാം വികസിച്ചപ്പോള്‍ മൂവാറ്റുപുഴയില്‍ വെള്ളൂര്‍കുന്നം വരെയും, പി.ഒ.ജംഗ്ഷന്‍വരെയും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മൂവാറ്റുപുഴ നഗരത്തെ ഒഴിവാക്കുകയായിരുന്നു.

മൂവാറ്റുപുഴ നഗര വികസനത്തിന് 135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്

മൂവാറ്റുപുഴ നഗര വികസനത്തിന് 135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്

നഗര വികസനം ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീണ്ട് പോകുകയും നഗരവികസനം സ്വപ്നമായി മാറുകയും ചെയ്തതോടെ നഗരവികസനത്തിന്റെ ആവശ്യകത മനസിലാക്കി നടത്തിയ ഇടപെടലുകളും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത്. മൂവാറ്റുപുഴ നഗര വികസനത്തിന് 135-പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 82-പേരുടെ സ്ഥലമേറ്റെടുത്തു. ഇതിനായി 17.30-കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനും, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുമായി 15-ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്

സ്ഥലപരിശോധന നടന്നുവരികയാണ്.

സ്ഥലപരിശോധന നടന്നുവരികയാണ്.

ഭൂമി ഏറ്റെക്കുമ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തെ താല്‍ക്കാലിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 35-ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ടൗണ്‍ വികസനവുമായി ബന്ധപ്പെട്ട് ഇനിയും 53-പേരുടെ സ്ഥലം ഏറ്റടുക്കണം, ഇതിനായി 32.14-കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. 53-പേരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 19.50-കോടി രൂപയും, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകളും, കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക് പോസ്റ്റുകളും നീക്കം ചെയ്യുന്നതിന് 2.25-കോടി രൂപയും, റോഡ് നിര്‍മ്മാണത്തിന് 17.50-കോടി രൂപയും, അടക്കമാണ് 19.50-കോടി രൂപ അനുവദിച്ചിരിക്കുന്നത്. 53-പേരുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി സംയുക്ത സ്ഥലപരിശോധനയും നടന്നുവരികയാണ്. വെള്ളുര്‍കുന്നം വില്ലേജിന്റെ പരിധിയില്‍പെട്ട പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. പലസ്ഥലങ്ങളിലും വര്‍ഷങ്ങല്‍ക്ക് മുമ്പ് സ്ഥാപിച്ച സര്‍വ്വേകല്ലൂകള്‍ അപ്രത്യക്ഷമായതോടെ വീണ്ടും സ്ഥലമളന്ന് കല്ലുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ്. ഇതിനുശേഷമാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെയും, പൊളിക്കേണ്ട കെട്ടിടത്തിന്റെയും കണക്കെടുപ്പ് നടത്തുന്നത്.

Ernakulam
English summary
The Kerala State Transport Project (KSTP) in association with the district administration demolished many buildings in Muvattupuzha on Saturday for development of the town with the help of PWD under police protection, മൂവാറ്റുപുഴ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X