എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാഴ്ചാപരിമിതിയുള്ളവർക്ക് സഹായമില്ലാതെ വോട്ട് ചെയ്യാം: സംവിധാനമൊരുക്കി ഉദ്യോഗസ്ഥർ, നിർദ്ദേശങ്ങൾ ഇങ്ങനെ..

Google Oneindia Malayalam News

കൊച്ചി: കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാൻ സൌകര്യമൊരുക്കി ഉദ്യോഗസ്ഥർ. കാഴ്ചാപരിമിതിയുള്ളവർക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്തുന്നതിന് ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ബൂത്തുകളില്‍ ലഭ്യമാണെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുള്ളത്. ബ്രെയ്‌ലി ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നൽകിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

അവർക്കെതിരെ കേസ് കൊടുക്കില്ല: വെളിപ്പെടുത്തി രാഹുൽ ഈശ്വർ, ഫേസ്ബുക്കിൽ കൊട്ടി ഘോഷിച്ചത് ഏപ്രിൽ ഫൂൾ?അവർക്കെതിരെ കേസ് കൊടുക്കില്ല: വെളിപ്പെടുത്തി രാഹുൽ ഈശ്വർ, ഫേസ്ബുക്കിൽ കൊട്ടി ഘോഷിച്ചത് ഏപ്രിൽ ഫൂൾ?

കാഴ്ച പരിമിതിയുള്ള വോട്ടര്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സഹായിക്കുന്ന ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കലുള്ള ബ്രെയ്‌ലി ഡമ്മി ബാലറ്റ് നല്‍കണമെന്നാണ് നിർദേശം. സ്ഥാനാര്‍ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ബ്രെയ്‌ലി ലിപിയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഇവിഎം ബാലറ്റിലെ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

 12-vote-16172

അതിലടങ്ങിയ വിവരങ്ങള്‍ മനസിലാക്കിയ ശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലേക്ക് പോകാവുന്നതും ഇവിഎം മെഷീനില്‍ വലതു വശത്തായി ബ്രെയ്‌ലി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ക്രമ നമ്പര്‍ പ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താവുന്നതുമാണ്. വോട്ടെടുപ്പ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ഡമ്മി ബാലറ്റ് ഷീറ്റ് പ്രത്യേകം കവറില്‍ സീല്‍ ചെയ്ത്ത് റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കണം. ഇപ്രകാരം വോട്ട് ചെയ്തവരുടെ എണ്ണവും റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള നിർദേശം.

Ernakulam
English summary
Officials to arrange voting facilities for peple have sight issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X