എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓഖി ദുരന്തത്തിന് ഒരാണ്ട്: കൊച്ചി തീരം കാത്തിരിക്കുന്നത് 50 മത്സ്യത്തൊഴിലാളികളെ!

  • By Desk
Google Oneindia Malayalam News

കൊച്ചി: ഓഖി ദുരന്തത്തിന് ഒരു കൊല്ലം തികയുമ്പോൾ കൊച്ചി തീരം കാതോർക്കുന്നതു 50 മത്സ്യത്തൊഴിലാളികളെ. ഇനിയൊരിക്കലും അവർ തിരിച്ചെത്തില്ലെന്ന് അറിയാമെങ്കിലും ഈ തീരം നേരിയൊരു പ്രതീക്ഷയുമായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പിന് ഒരുപാടു കുടുംബങ്ങളുടെ കണ്ണീരിന്‍റെ വിലയുണ്ട്. 2017 നവംബർ ആദ്യവാരം തോപ്പുംപടി തുറമുഖത്തു നിന്നും പോയ അസ്രയേൽ, ഓൾ സെയിന്‍റ്, അണ്ണെ, പ്രകാശ്മാതാ, സൈമാ സയാബ് എന്നീ ചൂണ്ട ബോട്ടുകളിലെ തൊഴിലാളികളെ പറ്റിയാണു വിവരമില്ലാത്തത്. ഭൂരിഭാഗം തൊഴിലാളികളും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തുറകളിൽ നിന്നുള്ളവർ. കന്യാകുമാരി-തിരുവനന്തപുരം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ പെട്ട ഏതാനും മലയാളികളും ഉൾപ്പെടും.

<strong>വൈരക്കല്‍, ഭൂമി വില്‍പ്പന ബിസിനസുകളില്‍ ലക്ഷങ്ങള്‍ തട്ടിയെന്നു പരാതി: കോഴിക്കോട് വൈദികനെ ശുശ്രൂഷകളില്‍നിന്നു മാറ്റി! </strong>വൈരക്കല്‍, ഭൂമി വില്‍പ്പന ബിസിനസുകളില്‍ ലക്ഷങ്ങള്‍ തട്ടിയെന്നു പരാതി: കോഴിക്കോട് വൈദികനെ ശുശ്രൂഷകളില്‍നിന്നു മാറ്റി!

ഓഖി അതിന്‍റെ സംഹാര താണ്ഡവമാടി രണ്ടു മാസം കഴിഞ്ഞാണു ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തത്. അതിനൊരു കാരണമുണ്ടായിരുന്നു. ചൂണ്ട ബോട്ടുകൾ വിദേശ രാജ്യങ്ങളുടെ സമുദ്രാതിർത്തി വരെ മ‌ത്സ്യബന്ധനത്തിന് പോകാറുണ്ട്. ആഴ്ചകൾ, ചിലപ്പോൾ മാസങ്ങൾ കഴിഞ്ഞാകും തിരകെ തീരം അണയുക. ലോകത്തിന്‍റെ ഏതു മൂലയിലായാലും ക്രിസ്മസ് ‌രാവിൽ, യേശുവിന്‍റെ തിരുപ്പിറവി ദിനത്തിൽ അവർ തിരിച്ചെത്തും. ആ പ്രതീക്ഷയും കെട്ടതോടെയാണു നടപടിക്രമങ്ങൾക്ക് ഒടുവിൽ കേസെടുത്തത്. ഒരു കൊല്ലം പിന്നിടുമ്പോൾ 50 മത്സ്യത്തൊഴിലാളികളെയും കണ്ടെത്താൻ സാധിച്ചില്ലെന്നു (അൺട്രെയ്സബിൾ) കാട്ടി കോസ്റ്റൽ പൊലീസ് കേസ് എഴുതി തള്ളി‍യിരിക്കുകയാണ്. ബോട്ടുകൾക്കും തൊഴിലാളികൾക്കും എന്തു സംഭവിച്ചുവെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇനി‌യെന്നെങ്കിലും അറിയുമോ എന്നും തിട്ടമില്ല. ബോട്ടിന്‍റെ അവശിഷ്ടങ്ങൾ കടലിന്‍റെ അടിത്തട്ടിൽ എവിടെയോ കുടുങ്ങി കിടക്കുന്നുണ്ടാകും എന്നാണു സംശയം.

okhiannivesary-

കാണാതായ മത്സ്യത്തൊഴിലാളികൾ മരിച്ചുവെന്ന് സർക്കാരും അംഗീകരിച്ചു. ഇതോടെ 50 തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചു. ഒരാളെ കാണാതായാൽ മൃതദേഹം കണ്ടെത്താനായില്ലെങ്കിൽ ഏഴ് കൊല്ലം കഴിഞ്ഞേ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരുന്നുള്ളു. ഓഖി ദുരന്തത്തിലെ നഷ്ടപരിഹാരം അത്തരം നൂലാമാലകളിൽ കുടുങ്ങാതിരുന്നത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അനുഗ്രഹമായി.

ഓഖി ദുരന്തം ഉണ്ടായപ്പോൾ കൊച്ചിയിലെ ഫിഷറീസ് അധികൃതരും പൊലീസും നേരിട്ട ഏറ്റവും വലിയ പ്രശ്നം മുനമ്പം, തോപ്പുംപടി തുറമുഖങ്ങളിൽ നിന്നും പോയ ബോട്ടുകളുടെയും തൊഴിലാളികളുടെയും വിവരങ്ങൾ ‌കൃത്യമായി ശേഖരിക്കുന്നതായിരുന്നു. ഒരു മാസം വരെ പുറംകടലിൽ മത്സ്യബന്ധനം നടത്തി മടങ്ങുന്ന ചൂണ്ട ബോട്ടുകൾ, ഒരാഴ്ച വരെ മത്സ്യബന്ധനം നടത്തി മടങ്ങുന്ന ട്രോൾ ബോട്ടുകൾ, ഒരു ദിവസം കൊണ്ടുമടങ്ങുന്ന പേഴ്സീൻ ബോട്ടുകൾ എന്നിങ്ങനെ മൂന്നിനം ബോട്ടുകളാണ് കൊച്ചിയിലെ തുറമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത്. ചൂണ്ട ബോട്ടുകളുമായി ഫോണിലും വയർലെസിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള തരകൻമാരുടെ സഹായത്തോടെയാണ് ബോട്ടുകളുടെയും തൊഴിലാളികളുടെയും എണ്ണം കണക്കാക്കിയത്. ഈ ബോട്ടുകൾ രാജ്യത്തെ മറ്റു തുറമുഖങ്ങളിൽ ‌നങ്കൂരമിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷിച്ചാണ് കാണാതായ ബോട്ടുകളുടെയും തൊഴിലാളികളുടെയും എണ്ണം തിട്ടപ്പെടുത്തിയത്. അസ്രയേൽ, ഓൾ സെയിന്‍റ്സ് ബോട്ടുകളിൽ 20 തൊഴിലാളികളും മറ്റു ബോട്ടുകളിൽ 30 തൊഴിലാളികളുമാണുണ്ടായിരുന്നത്.

Ernakulam
English summary
Okhi tragedy marks one year. people waiting for their loved ones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X