കയ്യടി വാങ്ങിയ സ്മിജയെത്തേടി ഭാഗ്യം : വാക്കുപാലിച്ചതിന് ചന്ദ്രന്റെ സമ്മാനം; ഓണം ബംബറിൽ നിന്ന് ഒരു ലക്ഷം
കൊച്ചി: പറഞ്ഞുവെച്ച ലോട്ടറി ടിക്കറ്റിന് ബംബറടിച്ചതോടെ ലോട്ടറി വിൽപ്പനക്കാരിയ്ക്ക് ഒരു ലക്ഷം നൽകി വിജയി. കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രന്റെ വക ഒരു ലക്ഷം രൂപയാണ് സ്മിജ കെ മോഹന് ലഭിച്ചത്. മാർച്ചിൽ സമ്മർ ബമ്പറിച്ച സമ്മാനത്തുകയാണ് ലഭിച്ചത്. സമ്മാനത്തുക കിട്ടിയതിന് ശേഷം ഓണം ബംബർ ലോട്ടറി എടുക്കാനെന്ന പേരിൽ വിളിച്ച ശേഷമാണ് ഒരു ലക്ഷം രൂപ സമ്മാനമായി കൈമാറിയത്. ലോട്ടറി വിറ്റതിനുള്ള കമ്മീഷൻ തുക 60 ലക്ഷത്തിഷ നികുതി കഴിഞ്ഞ ശേഷം 51 ലക്ഷം രൂപ കഴിഞ്ഞ മാസം ലഭിച്ചിരുന്നു. എന്നാൽ തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നായിരുന്നു സ്മിജ പ്രഖ്യാപിച്ചത്.
സമ്പർ ബംപർ ലോട്ടറി വിൽപ്പന ആരംഭിച്ചതോടെ ഇക്കഴിഞ്ഞ മാർച്ചിലാണ് ഫോണിൽ വിളിച്ച് ടിക്കറ്റ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടത്. ടിക്കറ്റിന്റെ വിലയായ 200 രൂപ അടുത്ത ദിവസം നൽകാമെന്ന് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ ചന്ദ്രന് വേണ്ടി മാറ്റിവെച്ച ടിക്കറ്റ് ഫോട്ടോയെടുത്ത് വാട്സ്ആപ്പ് വഴി അയച്ചുനൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ ടിക്കറ്റിന് സമ്മാനം ലഭിച്ചതോടെ ഭർത്താവിനൊപ്പം ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറുകയും ചെയ്തിരുന്നു. ഓണം ബംബർ അടിച്ചതോടെ സമ്മാനത്തുകയായി ഏജൻസി കമ്മീഷനും നികുതിയും കഴിഞ്ഞ് നാല് കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിക്കുന്നത്. നേരത്തെ ടിക്കറ്റ് നൽകാമെന്ന് പറഞ്ഞുവെച്ചിരുന്നുവെങ്കിലും പണം നൽകിയിട്ടില്ലാത്തതിനാൽ നിയമപരമായി ടിക്കറ്റിന്റെ ഉടമ സ്മിജ ആയിരുന്നുവെങ്കിലും ടിക്കറ്റ് ചന്ദ്രന് കൈമാറുക തന്നെ ചെയ്തിരുന്നു.

കൊവിഡ് പ്രതിസന്ധിയടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ടിക്കറ്റെടുത്ത് തനിക്ക് സഹായം നൽകിയ ചന്ദ്രനുള്ളതാണ് ഓണം ബംപറിന്റെ സമ്മാനത്തുകയെന്ന നിലപാടായിരുന്നു സ്മിജയ്ക്കുണ്ടായിരുന്നത്. ഇതോടെ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി അഭിനന്ദന പ്രവാഹമാണ് സ്മിജയെ തേടിയെത്തിയത്. സ്മിജ ഇപ്പോഴും ഇതേ സ്ഥലത്ത് ലോട്ടറി വിൽപ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
നേരത്തെ എറണാകുളം ജില്ലയിലെ തന്നെ ലോട്ടറി ടിക്കറ്റ് പ്രിന്റ് ചെയ്യുന്ന പ്രസിലെ താൽക്കാലിക ജീവനക്കാരായി ജോലി നോക്കി വരുകയായിരുന്നു സ്മിജയും ഭർത്താവ് രമേശനും എന്നാൽ മകന്റെ ചികിത്സാർത്ഥം ലീവെടുത്തതിനെ തുടർന്ന് ഈ ജോലി നഷ്ടമാകുകയായിരുന്നു. ഇതോടെയാണ് ലോട്ടറി വിൽപ്പനയിലേക്ക് കടക്കുന്നത്. ജില്ലയിലെ പട്ടിമറ്റത്ത് ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നായിരുന്നു സ്മിജ ടിക്കറ്റ് എടുത്ത് വിൽപ്പന നടത്തുന്നത്.












Click it and Unblock the Notifications