Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഒരാൾക്ക് കൊറോണ: രോഗം സ്ഥിരീകരിച്ചത് മുംബൈയിൽ നിന്നെത്തിയയാൾക്ക്!!

എറണാകുളം: എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 27 ന് മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ എയർ ഏഷ്യ I 5325 വിമാനത്തിൽ ഉണ്ടായിരുന്ന 46 വയസുള്ള കോതമംഗലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 29 ന് കളമശശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഞായറാഴ്ച 798 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതിനൊപ്പം തന്നെ നിരീക്ഷണ കാലയളവ് അവസാനിച്ച 510 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8737 ആയിട്ടുണ്ട്. ഇന്ന് 10 പേരെയാണ് പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിച്ചിട്ടുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ മൂന്നുപേരും കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ രണ്ടുപേരെയും സ്വകാര്യ ആശുപത്രികളിൽ അഞ്ച് പേരെയുമാണ് പ്രവേശിപ്പിച്ചത്.

covid19-15

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ നാല് പേരെയുമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുള്ളത്. 89 പേരാണ് നിലവിൽ ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്.

38 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ഏഴ് പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും രണ്ട് പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നുണ്ട്. മൂന്ന് പേർ പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റലിലും നാല് പേർ ഐഎൻഎച്ച്എസ് സഞ്ജീവനിയിലും 35 പേർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുണ്ട്. നിലവിൽ എറണാകുളം ജില്ലയിൽ 30 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
ഇന്ന് ജില്ലയിൽ നിന്നും 141 സാമ്പിളുകളാണ് ഞായറാഴ്ച മാത്രം പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ലഭിച്ച 116 പരിശോധന ഫലങ്ങളിൽ ഒന്ന് മാത്രമാണ് പോസിറ്റീവ് ആയിട്ടുള്ളത്. ഇനി 151 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ജില്ലയിൽ 23 കോവിഡ് കെയർ സെന്ററുകളിലായി 651 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ 140 പേർ വീടുകളിലേക്ക് മടങ്ങി. പണം നൽകി ഉപയോഗിക്കാവുന്ന 12 കൊവിഡ് കെയർ സെന്ററുകളിലായി 282 പേരും നിരീക്ഷണത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+