എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചി മുഴുവന്‍ ഇനി നീല

  • By Gokul
Google Oneindia Malayalam News

കൊച്ചി: മെട്രോ സിറ്റിയിലേക്ക് വളര്‍ന്നു കഴിഞ്ഞ കൊച്ചിയെ ക്ലീന്‍ സിറ്റിയാക്കുന്നതിന്റെ ഭാഗമായി ആവഷ്‌കരിച്ച വണ്‍ കൊച്ചി വണ്‍ കളര്‍ പരിപാടിക്ക് തുടക്കമായി. ഫോര്‍ട്ടു കൊച്ചിയില്‍ നടന്ന പരിപാടി നടന്‍ മമ്മൂട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബിനാലെ കാര്‍ണിവല്‍ ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് പരിപാടിക്ക് ഫോര്‍ട്ടു കൊച്ചിയില്‍ തുടക്കമിട്ടതെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു.

അറബിക്കടലിന്റെ റാണിയായ കൊച്ചിയെ കടലിന്റെ നീല നിറത്തില്‍ അണിയിച്ചൊരുക്കുന്ന പരിപാടിയാണിത്. ഫോര്‍ട്ടു കൊച്ചിയില്‍ തുടക്കമിട്ടശേഷം നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. അനധികൃതമായ എല്ലാ പോസ്റ്ററുകളും ബാനറുകളും ഇനിമുതല്‍ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തു തുടങ്ങുമെന്ന് മേയര്‍ അറിയിച്ചു.

ernakulam-map

മതിലുകളും പൊതു ഇടങ്ങളുമെല്ലാം നീല പെയിന്റിനാല്‍ ഭംഗിയാക്കും. ഒരു കിലോ മീററ്ററിന് മൂന്നുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിനിമാ പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറുമായി ഇതിനുള്ള ചര്‍ച്ച നടത്തുന്നുണ്ട്. രാജ്യത്തെ പല നഗരങ്ങളിലും നടപ്പിലാക്കിയിട്ടുള്ള പരിപാടിയാണ് ഒരേ നിറത്തില്‍ അണിയിച്ചൊരുക്കുകയെന്നത്.

കൊച്ചിയിലെ വിവിധ സന്നദ്ധ സംഘടനകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ്‌മെന്‍ ക്ലബ്ബ്, ക്രഡായ്, മെര്‍ച്ചന്റ് അസോസിയേഷന്‍, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ്, കാര്‍ണിവെല്‍ കമ്മിറ്റി ഇവയെല്ലാം കോര്‍പ്പറേഷനുമായി സഹകരിക്കും. ഇതിനായി പ്രത്യേക സൊസൈറ്റി രൂപീകരിക്കാനും പദ്ധതിയുള്ളതായി മേയര്‍ വ്യക്തമാക്കി.

Ernakulam
English summary
One kochi one colour; Kochi corporation to paint the city blue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X