Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ഞുമ്മലിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: ഒരാൾ കുടി പിടിയിൽ, അറസ്റ്റ് യുപിയിൽ നിന്ന്!

ഏലൂർ: എറണാകുളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ ഒരാൾ കുടി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഹാറൂൺ (29) ആണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. ജന്മനാടായ ഉത്തർപ്രദേശിൽ നിന്ന് ഏലൂർ ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടുന്നത്. പോക്സോ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. കേസിലെ ആറ് പ്രതികളിൽ മൂന്ന് പ്രതികളാണ് നേരത്തെ അറസ്റ്റിലായത്. മൂന്ന് പേരും യുപി സ്വദേശികളാണ്. എന്നാൽ കേസിലെ ഒന്നും അഞ്ചും പ്രതികൾ ഇപ്പോഴും ഒളിവിലാണുള്ളത്. കേരളം വിട്ട പ്രതികളെ കണ്ടെത്താൻ യുപി പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിരുന്നു.

കേരളത്തിൽ ജോലി തേടിയെത്തിയ ഇവർ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടകമുറിയിലാണ് താമസിച്ച് വന്നിരുന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇവർ മാർച്ച് മുതൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. കുന്നുംപുറം, മഞ്ഞുമ്മൽ, ഇടപ്പള്ളി എന്നിവിടങ്ങളിലെത്തിച്ച് പലതവണ പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ ആഗസ്റ്റ് 19ന് രാത്രി ബന്ധുക്കൾ പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചതോടെയാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.

 arrest-159410

ആശുപത്രിയിൽ വെച്ച് നടത്തിയ കൌൺസിലിംഗിൽ പെൺകുട്ടി അതുവരെ നടന്ന കാര്യങ്ങൾ ഡോക്ടറോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ വീട്ടിൽ ബന്ധുക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നായിരുന്നുവെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+