• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഞ്ഞുമ്മലിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം: ഒരാൾ കുടി പിടിയിൽ, അറസ്റ്റ് യുപിയിൽ നിന്ന്!

  • By Desk

ഏലൂർ: എറണാകുളത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ ഒരാൾ കുടി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഹാറൂൺ (29) ആണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. ജന്മനാടായ ഉത്തർപ്രദേശിൽ നിന്ന് ഏലൂർ ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടുന്നത്. പോക്സോ കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. കേസിലെ ആറ് പ്രതികളിൽ മൂന്ന് പ്രതികളാണ് നേരത്തെ അറസ്റ്റിലായത്. മൂന്ന് പേരും യുപി സ്വദേശികളാണ്. എന്നാൽ കേസിലെ ഒന്നും അഞ്ചും പ്രതികൾ ഇപ്പോഴും ഒളിവിലാണുള്ളത്. കേരളം വിട്ട പ്രതികളെ കണ്ടെത്താൻ യുപി പോലീസിന്റെ സഹായവും കേരള പോലീസ് തേടിയിരുന്നു.

ആറ്റിങ്ങലിലെ 500 കിലോയുടെ വൻ കഞ്ചാവ് വേട്ട, രാജു ഭായിയെ തേടി അന്വേഷണ സംഘം

കേരളത്തിൽ ജോലി തേടിയെത്തിയ ഇവർ പീഡനത്തിനിരയായ പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടകമുറിയിലാണ് താമസിച്ച് വന്നിരുന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ഇവർ മാർച്ച് മുതൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. കുന്നുംപുറം, മഞ്ഞുമ്മൽ, ഇടപ്പള്ളി എന്നിവിടങ്ങളിലെത്തിച്ച് പലതവണ പീഡിപ്പിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ ആഗസ്റ്റ് 19ന് രാത്രി ബന്ധുക്കൾ പെൺകുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചതോടെയാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്.

ആശുപത്രിയിൽ വെച്ച് നടത്തിയ കൌൺസിലിംഗിൽ പെൺകുട്ടി അതുവരെ നടന്ന കാര്യങ്ങൾ ഡോക്ടറോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പോലീസിൽ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ വീട്ടിൽ ബന്ധുക്കളില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നായിരുന്നുവെന്നാണ് വിവരം.

ഇടുക്കിയില്‍ 1000ത്തിലധികം പട്ടയങ്ങള്‍ വിതരണം ചെയ്യുന്നു; അര്‍ഹരായവര്‍ക്കെല്ലാം പട്ടയം

ചാത്തന്നൂരിനെ വിറപ്പിച്ച് കറുത്തരോമങ്ങൾ നിറഞ്ഞ ജീവി, കരടിയെന്ന് സംശയം, പരിഭ്രാന്തിയിൽ നാട്ടുകാര്‍..!

സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലേ? പ്രചാരണത്തിന് പിന്നിലെ വസ്തുതയെന്ത്?

ഇടുക്കിയില്‍ ആദ്യമായി പ്രതിദിന കൊറോണ രോഗികള്‍ 100 കടന്നു; ചികില്‍സയില്‍ 399 പേര്‍

സംസ്ഥാനത്ത് 5 വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി, പൊന്മുടിക്കും വർക്കലയ്ക്കും പുതിയ പോലീസ് സ്റ്റേഷൻ

Ernakulam

English summary
One more accused arrested in Manjummal POCSO case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X