എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

10 ദിവസത്തേക്ക് 50,000; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കൊച്ചിയില്‍ അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കളെ കണ്ടെത്തി പെണ്‍വാണിഭം നടത്തുന്ന സംഘത്തെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. ഇടുക്കി പെരുവന്താനം സ്വദേശി പറമ്പില്‍ കിഴക്കേതില്‍ ജിബിന്‍ (26), തൃശ്ശൂര്‍ ഒല്ലൂര്‍ കുന്നത്തുള്ളി അനീഷ് എന്ന മനു (29), 28 വയസ്സുള്ള ബെംഗളൂരു സ്വദേശിനിയായ യുവതി എന്നിവരാണ് പിടിയിലായത്.

ടൂര്‍ പാക്കേജിന്റെ മറവില്‍ കാക്കനാട് തുതിയൂര്‍ ഡോണ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ചാണു സംഘം പെണ്‍വാണിഭം നടത്തിവന്നത്. നിശ്ചിത തുകയ്ക്ക് പെണ്‍കുട്ടികളെ ഇവരുടെ ഫ് ളാറ്റില്‍ അനുവദിച്ചുകൊടുക്കും. പോലീസ് പിടിയിലായ ജിബിന്‍ 50,000 രൂപയ്ക്ക് 10 ദിവസത്തേക്കാണ് ഫ് ളാറ്റ് ബുക്ക് ചെയ്തത്. പ്രത്യേക സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പുറത്തുപോകാനും മറ്റും വാഹന സൗകര്യവും ഏര്‍പ്പെടുത്തിക്കൊടുക്കുന്നുണ്ട്.

sex-rocket

സംഘത്തിലെ പ്രധാന പ്രതി ഒളിവിലാണ്. ഇയാളുടെ അക്കൗണ്ടിലേക്കാണ് സ്ത്രീകളെ ആവശ്യമുള്ളവര്‍ പണം അയച്ചുകൊടുത്തിരുന്നത്. 25,000 രൂപ താന്‍ അഡ്വാന്‍സായി നല്‍കിയിരുന്നതായി ജിബിന്‍ പോലീസിനോട് പറഞ്ഞു. ബാക്കി തുക ടൂര്‍ പാക്കേജിനുശേഷം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഓണ്‍ലൈന്‍ സൈറ്റുവഴിയാണ് ബുക്ക് ചെയ്തതെന്നും ജിബന്‍ വ്യക്തമാക്കി.

സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഹരിശങ്കര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഫ് ളാറ്റില്‍ മിന്നല്‍ പരിശോധന നടത്തിയത്. സ്ഥലത്ത് അനാശാസ്യപ്രവര്‍ത്തനം നടക്കുന്നതായി പ്രദേശവാസികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന. കൊച്ചിയിലെ പലയിടങ്ങളിലും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കാര്‍ സജീവമാണ്. മിക്ക സംഘങ്ങളിലും ഫ് ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Ernakulam
English summary
Online Sex Racket Busted in Kochi kakkanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X