എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂബറും ഒ​ലയും മാത്രമല്ല; വരുന്നു കേരളത്തിൽ ഓൺലൈൻ വാട്ടർ ടാക്സിയും, ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വാ​ട്ട​ർ ടാ​ക്സി​ക​ൾ​ക്ക് ജൂ​ൺ മാ​സ​ത്തോ​ടെ കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​കും

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: നി​ര​ത്തു​ക​ളി​ൽ ഓ​ടു​ന്ന ഊ​ബ​ർ, ഒ​ല ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ പോ​ലെ ‍ഫോ​ണി​ൽ വി​ളി​ച്ചു ബു​ക്ക് ചെ​യ്തു യാ​ത്ര ചെ​യ്യാ​വു​ന്ന ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ വാ​ട്ട​ർ ടാ​ക്സി​ക​ൾ​ക്ക് ജൂ​ൺ മാ​സ​ത്തോ​ടെ കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​കും. ജ‌​ല​ഗ​താ​ഗ​ത വ​കു​പ്പു നി​ർ​മി​ക്കു​ന്ന നാ​ല് വാ​ട്ട​ർ ടാ​ക്സി​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ നി​ർ​മാ​ണം ഈ ​മാ​സ​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ബോ​ട്ട് ജെ​ട്ടി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു വാ​ട്ട​ർ ടാ​ക്സി സ​ർ​വീ​സി​ന് ല​ഭ്യ​മാ​ക്കും.

<strong>കുതിച്ചുയരുന്നു കണ്ണൂര്‍ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന, 837 സര്‍വീസുകളുണ്ടായിരുന്നത് 1250 ആയി വര്‍ധിച്ചു</strong>കുതിച്ചുയരുന്നു കണ്ണൂര്‍ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന, 837 സര്‍വീസുകളുണ്ടായിരുന്നത് 1250 ആയി വര്‍ധിച്ചു

50 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വാ​ട്ട​ർ​ടാ​ക്സി​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വ്. പ​ത്തു യാ​ത്ര​ക്കാ​ർ​ക്കു സ​ഞ്ച​രി​ക്കാ​വു​ന്ന ഔ​ട്ട്ബോ​ർ​ഡ് ബോ​ട്ട് മ​ണി​ക്കൂ​റി​ൽ 15 നോ​ട്ടി​ക്ക​ൽ മൈ​ൽ വേ​ഗ​ത്തി​ൽ (മ​ണി​ക്കൂ​റി​ൽ 27 കി​ലോ മീ​റ്റ​ർ) സ​ഞ്ച​രി​ക്കും. 200 കു​തി​ര​ശ​ക്തി​യാ​ണ് എ​ൻ​ജി​ൻ ശേ​ഷി. ആ​ധു​നി​ക രീ​തി​യി​ലു​ള്ള ക​റ്റാ​മ​റൈ​ൻ ബോ​ട്ടു​ക​ളാ​ണി​വ.

Boat

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പാ​ണാ​വ​ള്ളി ന​വ​ഗ​തി ഷി​പ്പ് ബി​ൽ​ഡി​ങ് ഇ​ൻ​ഡ​സ്ട്രി​യി​ൽ യാ​ർ​ഡാ​ണ് നി​ർ​മാ​താ​ക്ക​ൾ. ബോ​ട്ടു​ക​ളു​ടെ ഹ​ൾ(​ച​ട്ട​ക്കൂ​ട്) നി​ർ​മാ​ണം മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​യി​രു​ന്നു. മ​റ്റു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ട്ര​യ​ൽ റ​ണ്ണും പൂ​ർ​ത്തി​യാ​ക്കി ജൂ​ൺ ആ​ദ്യ​വാ​രം വാ​ട്ട​ർ ടാ​ക്സി​ക​ൾ നീ​റ്റി​ലി​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണു ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്ര​തീ​ക്ഷ.

കേ​ര​ള​ത്തി​ൽ വാ​ട്ട​ര്‍ ടാ​ക്‌​സി​ക​ള്‍ക്ക് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ മാ​സ​ങ്ങ​ൾ മു​മ്പേ കേ​ന്ദ്ര ഷി​പ്പിം​ഗ് ര​ജി​സ്ട്രാ​റു​ടെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. വാ​ട്ട​ര്‍ടാ​ക്‌​സി​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ, ന​ട​ത്തി​പ്പു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ നി​ശ്ച​യി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ വി​ദ​ഗ്ധ​ര്‍ അ​ട​ങ്ങി​യ സ​മി​തി​യെ സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​വ​ർ നി​ശ്ച​യി​ക്കു​ന്ന നി​ര​ക്കു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി​ട്ടാ​കും നി​ര​ക്ക് ഈ​ടാ​ക്കു​ക.

കാ​യ​ലു​ക​ളും പു​ഴ​ക​ളും നി​റ​ഞ്ഞ എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വാ​ട്ട​ർ ടാ​ക്സി​ക​ൾ മു​ത​ൽ​കൂ​ട്ടാ​കും. വാ​ട്ട​ർ ടാ​ക്സി​ക്കാ​യി ന​ൽ​കു​ന്ന ഫോ​ൺ ന​മ്പ​റി​ല്‍ വി​ളി​ച്ചാ​ല്‍ ഏ​റ്റ​വു​മ​ടു​ത്ത ക​ട​വി​ൽ വാ​ട്ട​ര്‍ ടാ​ക്‌​സി​യെ​ത്തു​മെ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ യാ​ത്രാ ബോ​ട്ടു​ക​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കാ​തെ വാ​ട്ട​ർ ടാ​ക്സി പി​ടി​ച്ച് ആ​വ​ശ്യ​മു​ള്ള സ്ഥ​ല​ത്തേ​ക്കു പോ​കാ​ൻ സാ​ധി​ക്കും.

ഉ​ദാ​ഹ​ര​ണ​ത്തി​ന് വ​രാ​പ്പു​ഴ​യി​ൽ നി​ന്നും പെ​ട്ടെ​ന്ന് എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ലെ​ത്താ​ൻ വാ​ട്ട​ർ​ടാ​ക്സി വി​ളി​ക്കാം. കാ​യ​ലോ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വാ​ട്ട​ര്‍ ടാ​ക്‌​സി സ​ര്‍വി​സ് ല​ഭ്യ​മാ​കും. രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്‍പ്പെ​ടെ ക​ര​യി​ലെ​ത്താ​ന്‍ കാ​യ​ല്‍ നി​വാ​സി​ക​ള്‍ക്ക് എ​ളു​പ്പ​ത്തി​ല്‍ സാ​ധി​ക്കു​മെ​ന്ന​തും സൗ​ക​ര്യ​പ്ര​ദ​മാ​ണ്. 2014ൽ ​മ​റൈ​ൻ ഡ്രൈ​വി​ൽ നി​ന്നും കെ​ടി​ഡി​സി‌ തു​ട​ങ്ങി​യ വാ​ട്ട​ർ ടാ​ക്സി​ക​ൾ ഇ​പ്പോ​ൾ നി​ല​വി​ലി​ല്ല. ഇ​തി​ന്‍റെ ന​ട​ത്തി​പ്പു പി​ന്നീ​ടു മു​സ​രി​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Ernakulam
English summary
Online water taxi in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X