ആദ്യദിനം സിനിമ കാണൂ; ചന്ദ്രബോസിന്റെ കുടുംബത്തെ സഹായിക്കാം
കൊച്ചി: സിനിമയില്‍ നിന്നും പരമാവധി ലാഭം കൊയ്ത് കീശലാക്കുന്ന നിര്‍മാതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തനായിരിക്കുകയാണ് മലയാള സിനിമയിലെ ഒരു നിര്‍മാതാവ്. തന്റെ സിനിമയുടെ ആദ്യദിവസം ലഭിക്കുന്ന വരുമാനം മുഴുവന്‍ വ്യവസായി നിസാം കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ നിര്‍മാതാവ്.
'ഒന്നാം ലോക മഹായുദ്ധം' എന്ന സിനിമയുടെ നിര്‍മാതാവ് സജില്‍സ് മജീദ് ആണ് ആദ്യദിനം നിര്‍മാതാവിന് ലഭിക്കുന്ന പണം ചന്ദ്രബോസിന്റെ കുടുംബത്തെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയിരുന്നെന്നും അവരുടെ കുടുംബം കഷ്ടതയിലാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

മെഹ്ഹില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീ വരുണ്‍ സംവിധാനം ചെയ്ത ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. സസ്‌പെന്‍സ് ത്രില്ലറായ ഈ ചിത്രത്തില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുമെത്തുന്ന അഞ്ചുപേരുടെ ഒരു ദിവസത്തെ കഥയാണ് പറയുന്നത്. നടി അപര്‍ണ പോലീസ് കമ്മീഷണറുടെ വേഷത്തിലെത്തുന്ന സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഒന്നാം ലോക മഹായുദ്ധത്തിന്.
ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ടൊവിനൊ തോമസ്, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയില്‍ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിക്കുന്ന മറ്റുള്ളവര്‍. തൈക്കുടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലൂടെ പ്രശസ്തനായ ഗോവിന്ദ് മേനോനാണ് സംഗീത സംവിധാനം.












Click it and Unblock the Notifications