എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ എത്തും മുൻപേ... സജീവമായി കൊച്ചിയിലെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ

  • By Aami Madhu
Google Oneindia Malayalam News

എറണാകുളം; മഴയ്ക്ക് മുൻപേ ജില്ലയിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി സജീവമാക്കിയിരിക്കുകയാണ് കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകുടം. കോയിത്തറ റെയിൽവേ പാലത്തിന് താഴെ ഒഴുക്കിന് തടസ്സമായിരുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ മുഴുവനായും നീക്കം ചെയ്തു. കനാലിലെ ചെളി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കനാലിൽ ഒഴുക്കിന് തടസ്സമായി നിൽക്കുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ് നീക്കം ചെയ്യാൻ കളക്ടർ അതാറിട്ടിക്ക് നിർദേശം നൽകി. ഇതിനുള്ള തുക ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ നിന്നും അനുവദിക്കും. ഇവിടെ അശാസ്ത്രീയമായി സ്ഥാപിച്ച വിവിധ കേബിളുകളും നീക്കം ചെയ്യും. കോയിത്തറകനാൽ വൃത്തിയാകുന്നതോടെ തേവര - പേരണ്ടൂർ കനാലിലെ നീരൊഴുക്ക് സുഗമമാകും. ഇതോടെ പനമ്പിള്ളി നഗർ, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും.

1590172545

നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ പൂർത്തിയാക്കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, ചിലവന്നൂര്‍ കായൽ, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
കേരളത്തിന് വെല്ലുവിളിയായി മഴക്കാലം , എന്ത് ചെയ്യണം നമ്മൾ? | Oneindia Malayalam

കഴിഞ്ഞ ഒക്ടോബറിൽ നഗരത്തിൽ ദിവസങ്ങളോളം നീണ്ട് നിന്ന മഴയിൽ കൊച്ചി വെള്ളത്തിനടിയിലായിരുന്നു. ജനജീവിതം സ്തംഭിച്ചതോടെ കോർപ്പറേഷനെതിരെ വിമർശനങ്ങൾ ശക്തമായി. പിന്നീട് കളക്ടറുടെ നേൃത്വത്തിൽ ജില്ലാ ഭരണം ഇടപെട്ട് നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ് വെള്ളം പൂർണമായി നീക്കാനായത്. കളക്ടറുടെ നേചൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പിന്നീട് ഹൈക്കോടതിയുടെ കൂടെ അംഗീകാരത്തോടെ വിപുലമായി പദ്ധതിയാക്കി മാറ്റുതയായിരുന്നു.

'ബിജെപിയിലേക്ക് ചാടാൻ സിന്ധ്യ വാങ്ങിയത് 400 കോടി,എംഎൽഎമാർക്ക് 35-45 കോടി';ഗുരുതര ആരോപണം'ബിജെപിയിലേക്ക് ചാടാൻ സിന്ധ്യ വാങ്ങിയത് 400 കോടി,എംഎൽഎമാർക്ക് 35-45 കോടി';ഗുരുതര ആരോപണം

 'ബൈക്കിൽ യാത്ര സൂക്ഷിക്കണമെന്ന് വിഎസ്; എയറോപ്ലെയിനിലായാലും പാർട്ടി നടപ്പാക്കുമെന്ന് ടിപി' 'ബൈക്കിൽ യാത്ര സൂക്ഷിക്കണമെന്ന് വിഎസ്; എയറോപ്ലെയിനിലായാലും പാർട്ടി നടപ്പാക്കുമെന്ന് ടിപി'

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; ഇന്ന് ഏറ്റവും കൂടതൽ രോഗികൾ!! 2 പേർക്ക് രോഗമുക്തിസംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ്; ഇന്ന് ഏറ്റവും കൂടതൽ രോഗികൾ!! 2 പേർക്ക് രോഗമുക്തി

Ernakulam
English summary
operation break throuh second phase started in ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X