വ്യവസായ പാർക്കിനായി സ്ഥലം വാങ്ങിയതിലെ അഴിമതി; പറവൂർ നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളവും വാക്കൗട്ടും
പറവൂർ: പട്ടികജാതി പട്ടിക വിഭാഗക്കാർക്കായി വ്യവസായ പാർക്ക് നിർമ്മിയ്ക്കുന്നതിനായി 2015-16 സാമ്പത്തിക വർഷത്തിൽ 50 ലക്ഷം രൂപ ചെലവു ചെയ്തു വാങ്ങിയ 31 സെന്റ് ഭൂമി ഉപയോഗക്ഷമമല്ലെന്നും അധിക മൂല്യനിർണ്ണയം നടത്തി നഗരസഭയുടെ പണം നഷ്ടപ്പെടുത്തിയെന്നും കണ്ടെത്തിയ ആഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവച ചെയർമാന്റെ വഞ്ചന പരമായ നിലപാടിൽ പ്രതി ഷേധിച്ചു പറവൂരിലെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭ യോഗത്തിൽ നിന്നും വാക്കൗട്ടു നടത്തി.
ഭൂമി പുഴ പുറമ്പോക്കായിരുന്നുവെന്നും വസ്തുവിലേക്കുഗതാഗത സൗകര്യമില്ലാത്തതാണെന്നുമുള്ള വസ്തുതകൾ മറച്ചു വച്ചാണ് കച്ചവടം നടത്തിയതെന്നു പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. വാങ്ങിയ ഭൂമി നഗരസഭയ്ക്കു കൈവശവകാശം നഷ്ടപ്പെട്ട അവസ്ഥയിലാണ്. സമീപ പ്രദേശത്തെ ഭൂമിയെക്കാൾ താഴ്ന്നതും 5 സെന്റോളം തോടും വെള്ളക്കെട്ടുമാണെന്നു ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടു. ആ ധാരത്തിൽ ഈ ഭൂമിയിലേക്കു വഴിയില്ലെന്ന വ്യക്തമാക്കിയിട്ടുണ്ടു.

പട്ടികജാതി ജനവിഭാഗത്തിന്റെ പേരിൽ ഉപയോഗശൂന്യമായ ഭൂമി വാങ്ങിയവർക്കെതിരെ ക്രിമിനൽ കേസ്സെടുക്കണമെന്നു എൽ ഡി എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. വാക്കൗട്ടു നടത്തിയ പ്രതിപക്ഷം നഗരസഭ ഓഫിസ്സിന് മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി.പ്രതിപക്ഷ നേതാക്കളായ കെ.എ.വിദ്യാനന്ദൻ, ടി.വി.നിഥിൻ, എസ്.ശ്രീകുമാരി, കെ.സുധാകരൻ പിള്ള സി പി ജയൻ, കെ.ജെ.ഷൈൻ, ഷൈതറോയ്, ജ്യോതി ദിനേശൻ, സുനിൽകുമാർ, കെ.ജി.ഹരിദാസ്, നബീസ ബീവി, ലൈ ജോ ജോൺസൺ, കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിൽ യോഗത്തിൽ ചെയർമാൻ രമേഷ് ഡി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications