എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂത്താട്ടുകുളത്ത് അനധികൃത കെട്ടിട നിർമ്മാണം: പ്രതിപക്ഷാംഗങ്ങൾ കുത്തിയിരുന്നു പ്രതിഷേധിച്ചു

  • By Desk
Google Oneindia Malayalam News

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ മാർക്കറ്റ് റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തികൾ അനധികൃത കെട്ടിട നിർമ്മാണം നടത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾകൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മുനിസിപ്പാലിറ്റി ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെ രാത്രിയിൽ പണികൾ നടത്തുന്നു. ഭരണകക്ഷികളിൽ ചിലരുടേയും സെക്രട്ടറി, എൻജിനീയർ എന്നിവരുടെ ഒത്താശയോടെയുമാണ് നിർബാധം പണികൾ നടത്തുന്നത് എന്നും ആരോപണം ഉണ്ട് കൗൺസിൽ തുടങ്ങി അജണ്ട അനുസരിച്ചുള്ള ചർച്ചക്കിടെയാണ് പ്രതിപക്ഷം നടുത്ത ഇത്തിറങ്ങി പ്രതിഷേധിച്ചത്.ഭരണകക്ഷികളിൽ തന്നെ ചിലർ പ്രതിപക്ഷ അംഗങ്ങളുടെ സമരത്തെ പരസ്യമായി അനുകൂലിച്ചു സംസാരിച്ചു.

protest-

അനധികൃത കെട്ടിട നിർമ്മാണം നടത്തുന്നത് നിർത്തിവെക്കണമെന്ന് കാട്ടി സ്റ്റോപ് മെമ്മോ നൽകിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റോപ് മെമ്മോ നൽകിയതിനു ശേഷവും നഗരസഭക്കു മക്കിനു താഴെ നടക്കുന്ന കെട്ടിടം പണി നിർത്തിവെപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കാത്തത് പണിതു തീർക്കുന്നതിനു് മൗനാനുവാദം നൽകുകയായിരുന്നു എന്നും സമരക്കാർ ആരോപിക്കുന്നു.

ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ എം.എം.അശോകൻ, ഫെബീഷ് ജോർജ് ലിനു മാത്യു, വസുമതി ടീച്ചർ, വിജയ ശിവൻ, ഷീബ രാജു, നളിനി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Ernakulam
English summary
Opposition leader's protest in Koothattukulam over illegal construction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X