എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പറവൂരിൽ ലൈഫ് പദ്ധതി അട്ടിമറിച്ചു; പ്രതിപക്ഷം കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി

  • By Desk
Google Oneindia Malayalam News

പറവൂർ: നഗരസഭയിൽ ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചെന്നാരോപിച്ചു കൗൺസിലിൽ നിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി.നഗരസഭ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. രണ്ടു വർഷം മുൻപു വാർഡ് സഭകളിലൂടെ 299 ഗുണഭോക്താക്കളെ കണ്ടെത്തി. എന്നാൽ, സർക്കാർ റവന്യു ഭൂമി ലഭ്യമാക്കുന്നതിനോ സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിനോ നഗരസഭ നടപടിയെടുത്തില്ല. ഇത് പാവങ്ങളോടുള്ള വഞ്ചനയാണെന്ന് എൽ ഡി എഫ് കൗൺസിലർമാർ പറഞ്ഞു.

എന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻഎന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻ

ആഫ്രിക്കൻ ഒച്ചുകൾ പെരുകിയിട്ടും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഉണ്ടായില്ല. കൂടുതൽ പ്രദേശങ്ങളിലേക്ക് ഇവ വ്യാപിച്ചിട്ടുണ്ട്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷം ആരോപിച്ചു. കച്ചേരിമൈതാനിയിൽ മാലിന്യങ്ങൾ ചീഞ്ഞുനാറുന്നു. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് ശുചിമുറി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൗൺസിൽ ബഹിഷ്കരണത്തിന് ശേഷം കവാടത്തിന് മുന്നിൽ നടന്ന ധർണ്ണക്ക് പ്രതിപക്ഷ നേതാവ് കെ എ വിദ്വാനന്ദൻ, ടി വി നിഥിൻ, എസ് ശ്രീകുമാരി, സി പി ജയൻ, കെ സുധാകരൻ പിള്ള എന്നിവർ നേതൃത്വം നൽകി.

protestlife-1


സർക്കാരിന്റെ അനാസ്ഥയാണ് ലൈഫ് പദ്ധതി വൈകാൻ കാരണമായതെന്നു നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്. വാട്ടർ അതോറിറ്റിയുടെ കെടാമംഗലത്തും താമര വളവിലുമുള്ള സ്ഥലങ്ങളും ഫയർസ്റ്റേഷന് സമീപമുള്ള റവന്യൂ ഭൂമിയും കൗൺസിൽ ലൈഫ് പദ്ധതിയ്ക്കായി നിർദ്ദേശിച്ചതാണ് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടു രണ്ടര വർഷം കഴിഞ്ഞു. പക്ഷെ അനുമതി ലഭിച്ചില്ല. സർക്കാരിന്‍റെ നടപടിയിൽ കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി .ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നും പൊരുതേണ്ടതിന് പകരം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിയ്ക്കുകയാണെന്നു ചെയർമാൻ പറഞ്ഞു.

Ernakulam
English summary
Opposition protest againt Life scheme cop in Paravoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X