എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുമയില്ലാതെ കൊച്ചി കോര്‍പ്പറേഷന്‍ ബജറ്റ്; പ്രതിപക്ഷം പ്രതിഷേധിച്ചു, നികുതി പിരിക്കാൻ ഇനി പേടിഎം

  • By Desk
Google Oneindia Malayalam News

കൊ​​ച്ചി: പു​​തി​​യ നി​​കു​​തി നി​​ർ​ദേ​​ശ​​ങ്ങ​​ളി​​ല്ലാ​​തെ 987 കോ​​ടി രൂ​​പ​​യു​​ടെ വാ​​ര്‍ഷി​​ക ബ​​ജ​​റ്റ് കൊ​​ച്ചി ന​​ഗ​​ര​​സ​​ഭ അ​​വ​​ത​​രി​​പ്പി​​ച്ചു. റോ​​ഡ് നി​​ർ​​മാ​​ണം മു​​ത​​ല്‍ മാ​​ലി​​ന്യ​​നി​​ർ​​മാ​​ർ​​ജ​​നം വ​​രെ​​യു​​ള്ള സേ​​വ​​ന മേ​​ഖ​​ല​​ക​​ളി​​ല്‍ ന​​ഗ​​ര​​സ​​ഭ കൗ​​ണ്‍സി​​ലി​​ന് കീ​​ഴി​​ല്‍ വി​​വി​​ധ ക​​മ്പ​​നി​​ക​​ള്‍ രൂ​​പീ​​ക​​രി​​ച്ച്‌ പ്ര​​വ​​ര്‍ത്ത​​നം മു​​ന്നോ​​ട്ട് പോ​​കു​​മെ​​ന്ന് പ്ര​​ഖ്യാ​​പ​​നം.

<strong>കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ അന്തര്‍സംസ്ഥാന സംഘം പിടിയില്‍; പലരില്‍നിന്നായി രണ്ടരക്കോടിയിലേറെ തട്ടിയെടുത്തു, പിടിയിലായവരില്‍ തട്ടിപ്പു സംഘത്തലവനും, സംഘത്തലവന്‍ വിവിധ ജില്ലകളിലും കേരളത്തിനു പുറത്തും നിരവധി തട്ടിപ്പു കേസിലെ പ്രതികൾ!</strong>കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ അന്തര്‍സംസ്ഥാന സംഘം പിടിയില്‍; പലരില്‍നിന്നായി രണ്ടരക്കോടിയിലേറെ തട്ടിയെടുത്തു, പിടിയിലായവരില്‍ തട്ടിപ്പു സംഘത്തലവനും, സംഘത്തലവന്‍ വിവിധ ജില്ലകളിലും കേരളത്തിനു പുറത്തും നിരവധി തട്ടിപ്പു കേസിലെ പ്രതികൾ!

687,48,88341 രൂ​​പ വ​​ര​​വും, 596,32,36,579 രൂ​​പ ചെ​​ല​​വും 76,13,762 നീ​​ക്കി​​യി​​രി​​പ്പും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന പു​​തു​​ക്കി​​യ ബ​​ജ​​റ്റും 2019-20ലേ​​ക്ക് 987,56,94,858 രൂ​​പ വ​​ര​​വും, 945,18,58,976 രൂ​​പ ചെ​​ല​​വും 27,34,68,382 രൂ​​പ നീ​​ക്കി ബാ​​ക്കി​​യും പ്ര​​തീ​​ക്ഷി​​ക്കു​​ന്ന ബ​​ജ​​റ്റും ഡെ​പ്യൂ​ട്ടി മേ​യ​ർ ടി.​ജെ. വി​നോ​ദ് അ​​വ​​ത​​രി​​പ്പി​​ച്ചു. ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ത്തി​​ന് മു​​ൻ​​പ്, ബ്ര​​ഹ്മ​​പു​​രം മാ​​ലി​​ന്യ​​പ്ലാ​​ന്‍റി​​ലെ അ​​ഗ്നി​​ബാ​​ധ സം​​ബ​​ന്ധി​​ച്ച തീ​​രു​​മാ​​ന​​ത്തി​​ന് അ​​ലം​​ഭാ​​വം കാ​​ണി​​ക്കു​​ന്നു​​വെ​​ന്നാ​​രോ​​പി​​ച്ച് പ്ര​​തി​​പ​​ക്ഷം ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം ബ​​ഹി​​ഷ്ക​​രി​​ച്ചു.

Budget report

തു​​ട​​ർ​​ന്ന് ഒ​​ത്തു​​തീ​​ർ​​പ്പ് ന​​ട​​പ​​ടി​​യെ​​ന്ന​​വ​​ണ്ണം ചേ​​ർ​​ന്ന സ​​ർ​​വ​​ക​​ക്ഷി യോ​​ഗ​​ത്തി​​ൽ സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ൻ സ​​ർ​​ക്കാ​​രി​​നോ​​ട് ശു​​പാ​​ർ​​ശ ചെ​​യ്യാ​​മെ​​ന്ന തീ​​രു​​മാ​​ന​​മെ​​ടു​​ത്തു. ഇ​​തേ​​തു​​ട​​ർ​​ന്നാ​​ണ് 11.30 മ​​ണി​​യോ​​ടെ മു​​ട​​ങ്ങി​​പ്പോ​​യ ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണം പു​​നഃ​​രാ​​രം​​ഭി​​ച്ച​​ത്.

ലി​​ത്വാ​​നി​​യ​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ വി​​ല്‍ന്യ​​യ​​സ് സ​​ന്ദ​​ര്‍ശി​​ച്ച ഭ​​ര​​ണ​​പ​​ക്ഷം അം​​ഗ​​ങ്ങ​​ള്‍ മു​​ന്നോ​​ട്ട് വെ​​ച്ച ആ​​ശ​​യ​​മാ​​ണ് എ​​സ്പി​​വി ക​​മ്പ​​നി​​ക​​ള്‍. വി​​വി​​ധ സേ​​വ​​ന മേ​​ഖ​​ല​​ക​​ളി​​ല്‍ കോ​​ര്‍പ്പ​​റേ​​ഷ​​ന്‍ കൗ​​ണ്‍സി​​ലി​​ന് കീ​​ഴി​​ല്‍ മാ​​നെ​​ജ്മെ​​ന്‍റ് വി​​ദ​​ഗ്ധ​​രു​​ടെ​​യും പ്രൊ​​ഫ​​ഷ​​ണ​​ലു​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക​​മ്പ​​നി പ്ര​​വ​​ര്‍ത്തി​​ക്കു​​ക. ര​​ണ്ടു കോ​​ടി രൂ​​പ​​യാ​​ണ് എ​​സ്പി​​വി​​ക്കാ​​യി വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ നി​​കു​​തി ശേ​​ഖ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​ന്‍ പേ​​ടി​​എം വ​​ഴി​​യാ​​കും പ​​ണം ശേ​​ഖ​​രി​​ക്കു​​ക.

ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​ന്‍ ജ​​ർ​മ​ന്‍ സ​​ഹാ​​യ​​ത്തോ​​ടെ ഇ ​​മൊ​​ബി​​ലി​​റ്റി ആ​​ക്ഷ​​ന്‍ പ്ലാ​​ന്‍ ത​​യാ​​റാ​​ക്കും. ഫ്ലാ​​റ്റു​​ക​​ളി​​ലെ ടോ​​യ്‍ല​​റ്റു​​ക​​ളി​​ലെ അ​​മി​​ത ജ​​ല ഉ​​പ​​യോ​​ഗം നി​​യ​​ന്ത്രി​​ക്കാ​​ന്‍ പു​​തി​​യ ജ​​ല ന​​യം കൊ​​ണ്ടു വ​​രും. കൊ​​തു​​കു​​നി​​വാ​​ര​​ണ പ​​ദ്ധ​​തി​​ക​​ള്‍, പൂ​ർ​ണ പ്ലാ​​സ്റ്റി​​ക നി​​രോ​​ധ​​നം തു​​ട​​ങ്ങി​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ള്‍ ഭ​​ര​​ണ​​പ​​ക്ഷ അം​​ഗ​​ങ്ങ​​ള്‍ കൈ​​യ്യ​​ടി​​ച്ച്‌ സ്വീ​​ക​​രി​​ച്ചു.

സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന്‍റെ പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ലു​​ട​​ന്‍ മാ​​ലി​​ന്യ​​ത്തി​​ല്‍ നി​​ന്ന് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ആ​​ധു​​നി​​ക മാ​​ലി​​ന്യ നി​​ർ​​മാ​​ർ​ജ​​ന പ്ലാ​​ന്‍റി​​ന്‍റെ നി​​ർ​മാ​​ണം തു​​ട​​ങ്ങാ​​നാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. ബ്ര​​ഹ്മ​​പു​​രം പു​​തി​​യ പ്ലാ​​ന്‍റ് സ​​ജ​​ജ​​മാ​​കു​​ന്ന​​ത് വ​​രെ നി​​ല​​വി​​ലു​​ള്ള പ്ലാ​​ന്‍റ് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​തി​​നും ലീ​​ച്ച​​റ്റ് പ്ലാ​​ന്‍റ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു​​മാ​​യി മൂ​​ന്ന് കോ​​ടി രൂ​​പ​​യാ​​ണ് വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

വെള്ളക്കെട്ട് പരിഹരിക്കുന്നതിനും കൊതുക് നിവാരണത്തിനും പ്ലാസ്റ്റിക് നിരോധനത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും പുതിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലാത്ത ബജറ്റില്‍ തനത് വരുമാനം കണ്ടെത്താനായി പുതിയ നികുതി നിര്‍ദ്ദേശങ്ങളും ഇല്ല. മത്സ്യത്തൊഴിലാളികള്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നഗരത്തിന്റെ കാലങ്ങളായ ആവശ്യവുമായ ആധുനിക രീതിയിലുള്ള അറവ് ശാല എന്നിവയും ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടില്ല.

അതേസമയം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാക്‌സ് പിരിക്കാന്‍ പേടിഎം സംവിധാനവും വൃക്ഷ പരിപാലനത്തിനായി കൊച്ചി വൃക്ഷ ബാങ്ക്, സ്വയം പ്രവര്‍ത്തിത കുടിവെള്ള സംവിധാനം എന്നിങ്ങനെ ചെറിയ രീതിയിലാണ് പുതിയ പദ്ധതികള്‍ മാത്രമാണ് വളരുന്ന കൊച്ചിക്കായി ഭരണ നേതൃത്വം ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ധനാഗമ മാര്‍ഗങ്ങളിലൂടെ ഈ സാമ്പത്തിക വര്‍ഷം 62 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്തെന്നുമാണ് ബജറ്റ് പ്രഖ്യാപനം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ നിന്നും യാതൊന്നും മാറ്റാതെ കൃത്യമായി പഠനം നടത്താതെ എഴുതി തയ്യാറാക്കിയതുമായ ബ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണെന്ന പ്രതിപക്ഷ നേതാവ് ടി.ജെ. ആന്റണി കുറ്റപ്പെടുത്തി. ഭവനരഹിതര്‍, മത്സ്യബന്ധന തൊഴിലാളികള്‍, അവശത അനുഭവിക്കുന്നവര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്കൊന്നും ബഡ്ജറ്റില്‍ യാതൊരു തരത്തിലുള്ള പരിഗണനയും ലഭിച്ചിട്ടില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ കാര്യത്തില്‍ യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ യാതൊരു ഫണ്ടും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ജലമെട്രോ പദ്ധതിയും ജനങ്ങള്‍ക്ക് ആവശ്യമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല. കൊതുക്, മാലിന്യ നിര്‍മാര്‍ജനം ഇവയ്‌ക്കൊന്നും നടപടി ആയിട്ടില്ല.

ആസ്ഥാന മന്ദിരത്തിന്റെ പ്രവര്‍ത്തനം വര്‍ഷങ്ങളായി നടന്നിട്ടില്ല, രണ്ട് റോറോകള്‍ സര്‍വീസ് നടത്തേണ്ടിടത്ത് നിലവില്‍ ഒരു റോറോ മാത്രമാണ് സര്‍വീസ് നടത്തുന്നത്. അറവ് ശാല നിര്‍മ്മാണത്തിനായി ഇപ്പോഴും ഫണ്ട് മാറ്റിവെക്കുകയാണ് ചെയ്യുന്നത് ഇതുവരെ അതിന് നടപടി ഒന്നും ഉണ്ടായിട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ മാര്‍ക്കറ്റുമായി ബന്ധപ്പെടുത്തി ആകാശപാത നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളുടെ നിരന്തര പ്രശ്‌നമായ കൊതുക് നിര്‍മാര്‍ജനം ഇന്നുവരെ നടപ്പിലാക്കാതെ, എല്ലാത്തവണത്തെയും പോലെ കൊതുക് നിര്‍മാജനം നടത്തും എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

സ്ത്രീകള്‍ക്കായി ഒരു പ്രത്യേക പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബഡ്ജറ്റില്‍ പറയുന്ന തുകകള്‍ തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും കടം വാങ്ങിയതും, ബാധ്യതകള്‍ ഉണ്ടോ ഇവയൊന്നും ബജറ്റില്‍ പറയുന്നില്ല. കുറെ അധികം പ്രഖ്യാപനം മാത്രം നടത്തുക മാത്രമാണ് ചെയ്തത്. ഫണ്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ വെറുതെ കൈക്കോട്ടി പാസാക്കുന്ന രീതിയാണ് നടന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുമെന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പറയുന്നതാണ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല 150 ടണ്‍ മാലിന്യമാണ് ബ്രഹ്മപുരത്ത് എത്തുന്നത് ഇത്തരം കാര്യങ്ങള്‍ ഒന്നും ബഡ്ജറ്റില്‍ പ്രതിപാതിച്ചിട്ടില്ല. നാലുവര്‍ഷങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സുധ ദിലീപ്കുമാര്‍, വി.പി. ചന്ദ്രന്‍, പൂര്‍ണിമ നാരായണന്‍ പറഞ്ഞു.

ബജറ്റ് അവതരണം തടഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ബ്രഹ്മപുരം പ്ലാന്റ് കത്തി നഗരത്തിലെ ജനങ്ങള്‍ വിഷപ്പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടശേഷമേ ബജറ്റ് അവതരണം നടത്താവു എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബ്രഹ്മപുരം കത്തുന്ന സാഹചര്യത്തില്‍ അതില്‍ അന്വേഷണം നടത്താതെ സംഭവം ആസൂത്രണമാണ് എന്ന് പറയുക മാത്രമാണ് മേയര്‍ ചെയ്യുന്നത്.

ഇത് തീര്‍ത്തും പിടുപ്പ് കേടാണ്. ബ്രഹ്മപുരത്തില്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ മേയര്‍ പ്രതികരിച്ചില്ല. ഇത് അട്ടിമറിയാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും എന്നും പ്രതിപക്ഷം ചോദിച്ചു. വിഷയത്തിന്റെ ഗൗരവും മനസ്സിലാക്കാതെയാണ് മേയര്‍ പെരുമാറുന്നതെന്നും അവര്‍ ആരോപിച്ചു.

തുടര്‍ന്ന് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടുത്തം ഗൗരവം ഏറിയതാണെന്നും തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെന്നും വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും, ജനങ്ങള്‍ക്കുണ്ടായ അസൗകര്യങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുമെന്നും മേയര്‍ പറഞ്ഞു.

Ernakulam
English summary
Opposition's statement against budget in Kochi corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X