എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ആ സമയത്ത് ഒരു വാഴ നട്ടാൽ മതിയിയാരുന്നു' ... പഴഞ്ചൊല്ല് യാഥാർത്ഥ്യമാക്കാൻ കൊച്ചി നഗരസഭ!!

  • By Desk
Google Oneindia Malayalam News

കൊച്ചി: പലപ്പോഴും നാടാൻ ഭാഷയിൽ പറയാറുള്ള ചൊല്ലുണ്ട് അന്ന് വല്ല വാഴയും വെച്ചിരുന്നെങ്കിൽ എന്ന്. എന്നാൽ ഇനി ഒരു കുഞ്ഞ് ജനിച്ചാൽ വൃക്ഷ തൈ നടണമെന്നാണ് കൊച്ചി കോർപ്പറേഷന്‍റെ നിർദേശം. ഞെട്ടാൻ വരട്ടേ, കൊച്ചി കോർപ്പറേഷൻ ആരംഭിച്ച പുതിയ പദ്ധതിയാണ് "ഒരു ശിശുവിന് ഒരു മരം പദ്ധതി' കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ ഓരോ നവജാത ശിശുവിന്‍റെ പേരിലും ഒരു മരം.

<strong><br> ടൂറിസം രംഗത്ത് ഇടുക്കി കുതിക്കുന്നു: ഹില്‍വ്യൂ പാര്‍ക്കില്‍ ഇനിമുതല്‍ അഡ്വഞ്ചര്‍ ടൂറിസം!!!</strong>
ടൂറിസം രംഗത്ത് ഇടുക്കി കുതിക്കുന്നു: ഹില്‍വ്യൂ പാര്‍ക്കില്‍ ഇനിമുതല്‍ അഡ്വഞ്ചര്‍ ടൂറിസം!!!

മര ഉരുകൾ സംസ്ഥാന സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്‍റെ സഹകരണത്തോടെ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ സൗജന്യമായി ലഭ്യമാക്കും. സ്വന്തമായി പുരയിടത്തിൽ സൗകര്യമില്ലാത്തവർക്ക് പൊതു സ്ഥലത്ത് നട്ട് പരിപാലിക്കുന്നതിനുള്ള അവസരവും കോർപ്പറേഷൻ ഒരുക്കും.

Kochi municipality project

പദ്ധതിയുടെ ഉദ്ഘാടനം ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച്ജൂൺ നാലിന് രാവിലെ 10 മണിക്ക് എം.ജി. റോഡിൽ പാർത്ഥാസിന് പുറകിലുള്ള വിപഞ്ചിക എന്ന വീട്ടിൽ വെച്ച് 25 ദിവസം പ്രായമായ നിരഞ്ജന്‍റെ പേരിൽ മരം നട്ടുകൊണ്ട് നടത്തും.

Ernakulam
English summary
Kochi corporation needs a tree to be planted when a baby is born
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X