Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും താരമായി സ്മിജ; 25 ലക്ഷമടിച്ച ടിക്കറ്റ് വാങ്ങാന്‍ ഉടമ വിമാനത്തില്‍ പറന്നെത്തി, ടിക്കറ്റ് കൈമാറി

ആലുവ: സമ്മര്‍ ബംപറില്‍ രണ്ടാം സമ്മാനമായ 25 ലക്ഷം അടിച്ച ടിക്കറ്റ് വാങ്ങാന്‍ എത്തിയ ഉടമ എറണാകുളത്തെത്തിയത് വിമാനത്തില്‍. പണം നല്‍കി ഇവര്‍ക്ക് വേണ്ടി പറഞ്ഞുവച്ച ടിക്കറ്റ് ഇവര്‍ക്ക് വേണ്ടി കൈമാറാന്‍ സ്മിജയും കാത്തിരുന്നു. ചെന്നൈ സ്വദേശിയായ പി പത്മ സുബ്ബറാവുവാണ് തിങ്കളാഴ്ച ആലുവയില്‍ എത്തി ടിക്കറ്റ് കൈപ്പറ്റിയത്. സഹോദരിയുടെ വീട്ടിലായിരുന്നു പത്മ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് വിമാനമിറങ്ങിയത്. തുടര്‍ന്ന് സമ്മാനര്‍ഹമായ ടിക്കറ്റ് സ്മിജയ്‌ക്കൊപ്പം ആലുവയിലെ സ്വകാര്യ ബാങ്കിലെത്തി കൈമാറുകയായിരുന്നു.

lottery

ആന്ധ്രാപ്രദേശിലെ നെല്ലൂരാണ് പത്മ ജനിച്ചുവളര്‍ന്നത്. ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായാണ് വിരമിച്ചത്. അവിവാഹിതയായ പത്മയ്ക്ക് ചെന്നൈയില്‍ സഹോദരന്മാരുണ്ട്. തീര്‍ത്ഥാടക ആവശ്യത്തിനായി പത്മ പലപ്പോഴും കേരളത്തില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമ്മര്‍ ബംപറില്‍ ആറ് കോടിയുടെ ഒന്നാം സമ്മാനം സ്മിത വിറ്റ ലോട്ടറി ടിക്കറ്റിനായിരുന്നു. അന്ന് പാലച്ചുവട് ചന്ദ്രന്‍ സ്മിജയോട് ഫോണിലൂടെ കടമായി പറഞ്ഞുവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. അന്ന് ഫോണിലൂടെ കടമായി പറഞ്ഞുവച്ച ടിക്കറ്റ് യാതൊരു മടിയും കൂടാതെ സ്മിജ ചന്ദ്രന് നല്‍കിയിരുന്നു. ഇതോടെ അന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം സ്മജ താരമായി മാറിയിരുന്നു.

അന്ന് നിരവധി പേരാണ് സ്മിജെയ അഭിനന്ദിച്ച് രംഗത്തെത്തിയത്. ആ സമയത്ത് കേരളത്തിലുണ്ടായിരുന്ന പത്മ, സ്മിജയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് അഭിനന്ദിച്ചിരുന്നു. പിന്നീട് സമിജയുടെ പക്കല്‍ നിന്ന് പതിവായി ടിക്കറ്റ് വാങ്ങുകയും ചെയ്തിരുന്നു. അങ്ങനെ ഇത്തവണ എടുത്ത ബംപര്‍ ടിക്കറ്റില്‍ രണ്ടാം സമ്മാനത്തിന് അര്‍ഹയാവുകയായിരുന്നു.

എസ് ഇ 703553 എന്ന ടിക്കറ്റിനായി പത്മ ബാങ്ക് വഴിയാണ് പണം നല്‍കിയത്. ടിക്കറ്റ് സൂക്ഷിച്ചുവച്ച സ്മിജ സമ്മാനം അടിച്ചപ്പോള്‍ പത്മയെ വിവരം അറിയിക്കുകയായിരുന്നു. ലോട്ടറി ടിക്കറ്റ് ബാങ്കില്‍ നല്‍കിയ ശേഷം പത്മ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി. ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും.

Recommended Video

cmsvideo
    ആധാരം വരെ പണയത്തിൽ, പണിക്കിറങ്ങിയ 74കാരിക്ക് ഇനി സുരേഷ് ഗോപിയുടെ കൈത്താങ് | Oneindia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+