എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാണിജ്യതലസ്ഥാനത്ത് ആരവമുയര്‍ത്തി പി. രാജീവ്; നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, പ്രചരണത്തിന് ദേശീയ നേതാക്കളെത്തും

  • By Desk
Google Oneindia Malayalam News

കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്‍ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍ഥി പി.​​രാ​​ജീ​​വി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട പൊ​​തു​​പ​​ര്യ​​ട​​ന​​ത്തി​​ന് വാ​​ണി​​ജ്യ​​ത​​ല​​സ്ഥാ​​ന​​മാ​​യ എ​​റ​​ണാ​​കു​​ളം ന​​ഗ​​ര​​ത്തി​​ല്‍ ആ​​വേ​​ശ​​ക​​ര​​മാ​​യ സ​​മാ​​പ​​നം. തു​​റ​​ന്ന ജീ​​പ്പി​​ലെ സ്ഥാ​​നാ​​ര്‍ഥി പ​​ര്യ​​ട​​നം എ​​റ​​ണാ​​കു​​ളം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ ക​​ലാ​​ഭ​​വ​​ന്‍ റോ​​ഡി​​ല്‍ പ​​ണി​​ക്ക​​ശേ​​രി പ​​റ​​മ്പി​​ല്‍ കൊ​​ച്ചി ന​​ഗ​​ര​​സ​​ഭ മു​​ന്‍ മേ​​യ​​റും സെ​​ന്‍റ് ആ​​ല്‍ബ​​ര്‍ട്ട്സ് കോ​​ളെ​​ജ് മു​​ന്‍ പ്രി​​ന്‍സി​​പ്പ​​ലു​​മാ​​യ പ്രൊ​​ഫ. മാ​​ത്യൂ പൈ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

രാ​​ജ്യ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​യി മാ​​റു​​ക​​യാ​​ണ് പ​​തി​​നേ​​ഴാം ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പെ​​ന്നും ഇ​​ക്കു​​റി വോ​​ട്ട​​ര്‍മാ​​ര്‍ക്കൊ​​രു തെ​​റ്റു​​പ​​റ്റി​​യാ​​ല്‍ പി​​ന്നീ​​ട് ഒ​​രി​​ക്ക​​ലും തി​​രു​​ത്താ​​നാ​​കാ​​ത്ത ത​​ല​​ത്തി​​ലേ​​ക്ക് എ​​ത്തി​​ച്ചേ​​രു​​മെ​​ന്ന​​താ​​ണ് ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ്ര​​സ​​ക്തി​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​യു​​ടെ ജ​​നാ​​ധി​​പ​​ത്യ​​വും മ​​ത​​നി​​ര​​പേ​​ക്ഷ​​ത​​യും ത​​ക​​ര്‍ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​വ​​രു​​ടെ മേ​​ലു​​ള്ള അ​​ടി​​യാ​​യും കേ​​ര​​ള​​ത്തി​​ലെ ജ​​ന​​പ​​ക്ഷ സ​​ര്‍ക്കാ​​രി​​നു​​ള്ള ഐ​​ക്യ​​ദാ​​ര്‍ഢ്യ​​മാ​​യും സ​​മ്മ​​തി​​ദാ​​ന അ​​വ​​കാ​​ശം മാ​​റ​​ണ​​മെ​​ന്നും അ​​തി​​ന് പി.​​രാ​​ജീ​​വ് വി​​ജ​​യി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ചേ​​ര്‍ത്തു.

<strong>മലയോരമേഖലയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി: വനമേഖല അരിച്ചു പൊറുക്കി പൊലിസും തണ്ടര്‍ബോള്‍ട്ടും</strong>മലയോരമേഖലയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി: വനമേഖല അരിച്ചു പൊറുക്കി പൊലിസും തണ്ടര്‍ബോള്‍ട്ടും

സി​​പി​​ഐ ജി​​ല്ലാ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ടി.​​സി.​​സ​​ന്‍ജി​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​ല്‍ഡി​​എ​​ഫ് എ​​റ​​ണാ​​കു​​ളം ലോ​​ക്‌​​സ​​ഭാ മ​​ണ്ഡ​​ലം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​റ്റി ക​​ണ്‍വീ​​ന​​ര്‍ സി.​​എം.​​ദി​​നേ​​ശ് മ​​ണി, സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി.​​രാ​​ജു, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യേ​​റ്റ് അം​​ഗം കെ.​​ജെ.​​ജേ​​ക്ക​​ബ്, ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗം എം.​​അ​​നി​​ല്‍കു​​മാ​​ര്‍, ജെ​​ഡി​​എ​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സാ​​ബു ജോ​​ര്‍ജ്ജ്, സി​​പി​​ഐ ജി​​ല്ലാ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി അം​​ഗം എം.​​പി.​​രാ​​ധാ​​കൃ​​ഷ്ണ​​ന്‍, സി​​പി​​എം എ​​റ​​ണാ​​കു​​ളം ഏ​​രി​​യ സെ​​ക്ര​​ട്ട​​റി പി.​​എ​​ന്‍ സീ​​നു​​ലാ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

ന​​ഗ​​ര​​ത്തി​​നു​​ള്ളി​​ല്‍ ക​​രി​​ത്ത​​ല കോ​​ള​​നി, കാ​​രി​​ക്കാ​​മു​​റി, സൗ​​ത്ത് റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​ന്‍, വെ​​ള്ളേ​​പ്പ​​റ​​മ്പ്, പ​​ടി​​യാ​​ത്തു​​കു​​ളം, പ​​ള്ളി​​പ്പ​​റ​​മ്പ്, പൂ​​ക്കാ​​ര​​ന്‍ മു​​ക്ക്, എ​​സ്ഡി ഫാ​​ര്‍മ​​സി ക​​വ​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ വി​​ഷു​​ക്ക​​ണി ഒ​​രു​​ക്കി​​യും സെ​​ല്‍ഫി​​ക​​ളെ​​ടു​​ത്തും സി​​ന്ദൂ​​ര​​മാ​​ല​​ക​​ള്‍ ചാ​​ര്‍ത്തി​​യും നേ​​ന്ത്ര​​ക്കു​​ല​​ക​​ളും പ​​ഴ​​വ​​ര്‍ഗ്ഗ​​ങ്ങ​​ള്‍ ന​​ല്‍കി​​യും പ്രി​​യ​​നേ​​താ​​വി​​നെ പ്ര​​വ​​ര്‍ത്ത​​ക​​ര്‍ സ്വീ​​ക​​രി​​ച്ചു.

 പുതുതലമുറ വോട്ടര്‍മാര്‍ക്കിടയില്‍ തരംഗമായി പി രാജീവ്

പുതുതലമുറ വോട്ടര്‍മാര്‍ക്കിടയില്‍ തരംഗമായി പി രാജീവ്

പൊതു തിരഞ്ഞെടുപ്പിന്റെ ചൂരും ചൂടും പടര്‍ന്ന ക്യാമ്പസുകളില്‍ ആവേശത്തിരയിളക്കി പി രാജീവ് എത്തി. മണ്ഡലം പര്യടനത്തിന്റെ തിരക്കിനിടയില്‍ എറണാകുളം ലോ കോളേജിലും തേവര സെക്രഡ് ഹാര്‍ട്ട് കോളേജിലുമാണ് ഇന്നലെ രാജീവ് പുതുതലമുറ വോട്ടര്‍മാരെ കാണാനും അവര്‍ക്ക് മുന്നില്‍ മനസ് തുറക്കാനുമെത്തിയത്. പൂര്‍വവിദ്യാര്‍ഥിയായ പി. രാജീവിനെ ലോകോളേജ് വിദ്യാര്‍ഥികള്‍ ശിങ്കാരിമേളത്തോടെ വരവേറ്റു. കോളേജ് കവാടത്തില്‍ വിദ്യാര്‍ഥികള്‍ രക്തഹാരമണിയിച്ച് സ്വീകരിച്ച പി രാജീവിനെ വരവേല്‍ക്കാന്‍ അധ്യാപകരുമുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി അധ്യാപകരോടൊപ്പം കോളേജ് ഓഫീസിലെത്തിയ രാജീവിനെ പ്രിന്‍സിപ്പാള്‍ പ്രഫ. കെ.ആര്‍ രഘുനാഥ് വരവേറ്റു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന ഓര്‍മകളുറങ്ങുന്ന ലോകോളേജിന്റെ ഇടനാഴികളിലൂടെ നടന്ന അദ്ദേഹം പുതിയ തലമുറയുടെ ഇടയിലേക്ക് കുശലാന്വേഷണവുമായി ഇറങ്ങിച്ചെന്നു.

കോളേജിലെത്തി പ്രചാരണം

കോളേജിലെത്തി പ്രചാരണം

കോളേജിന്റെ മുറ്റത്ത് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത പി. രാജീവ്, ഇന്ത്യന്‍ ഭരണഘടനയും പാര്‍ലമന്ററി ജനാധിപത്യവും നീതിന്യായ സംവിധാനങ്ങളും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ അനിവാര്യത നിയമവിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. പരീക്ഷാച്ചൂടിനിടയിലേക്കാണ് തേവര എസ്.എച്ച് കോളേജ് ക്യാമ്പസിലേക്ക് സ്ഥാനാര്‍ഥിയെത്തിയത്. താളമേളങ്ങളുടെ അകമ്പടിയോടെ വിദ്യാര്‍ഥികളും അധ്യാപകരും അദ്ദേഹത്തെ സ്വീകരിച്ചു. കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ അദ്ദേഹം അധ്യാപകരുമായി ആശയവിനിമയം നടത്തി. ഉച്ചതിരിഞ്ഞ് നടക്കുന്ന പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ പഠനത്തിന് ഇടവേള നല്‍കി പി. രാജീവിന് പനിനീര്‍പുഷ്പങ്ങള്‍ സമ്മാനിച്ച് ക്യാമ്പസിന്റെ സ്നേഹമറിയിച്ചു. എല്ലാവരും ഒരുമിച്ചുനിന്ന് കൂട്ട സെല്‍ഫിയെടുത്താണ് പി. രാജീവിനെ സെക്രഡ് ഹാര്‍ട്ട് ക്യാമ്പസ് യാത്രയാക്കിയത്.

 പ്രചാരണത്തിന് ദേശീയ നേതാക്കളെത്തുന്നു

പ്രചാരണത്തിന് ദേശീയ നേതാക്കളെത്തുന്നു

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന്റെ പ്രചാരണത്തിനായി സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട് എസ്. രാമചന്ദ്രന്‍പിള്ള, ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡണ്ട് സുഭാഷണി അലി എന്നിവരടക്കമുള്ള നേതാക്കളെത്തുന്നു. സീതാറാം യെച്ചൂരി ഏപ്രില്‍ രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് തൃപ്പൂണിത്തുറയിലും വൈകീട്ട് ആറു മണിക്ക് എറണാകുളും രാജേന്ദ്രമൈതാനിയിലും പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ എട്ടിന് എറണാകുളം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. വൈകീട്ട് വൈപ്പിനിലും കൊച്ചിയിലും വൈപ്പിനിലും പറവൂര്‍ മൂത്തകുന്നത്തുമാകും പിണറായി പങ്കെടുക്കുന്ന പ്രചാരണ യോഗങ്ങള്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 8ന് കളമശേരി, വൈപ്പിന്‍, പറവൂര്‍ മണ്ഡലങ്ങളില്‍ പ്രസംഗിക്കും.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഏപ്രില്‍ 10ന് വൈകീട്ട് വൈപ്പിനിലും കൊച്ചിയിലും പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കും. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള ഏപ്രില്‍ 11ന് രാവിലെ കൊച്ചിയിലും വൈകീട്ട് എറണാകുളത്തും തൃക്കാക്കരയിലും പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. സുഭാഷിണി അലി ഏപ്രില്‍ 16ന് വൈപ്പിനിലും തൃക്കാക്കരയിലും പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് 17ന് എറണാകുളത്തും കളമശേരിയിലും പ്രസംഗിക്കും. എം.എ ബേബി 14ന് വൈപ്പിനിലും കൊച്ചിയിലും പ്രസംഗിക്കും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും


എറണാകുളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥനാര്‍ഥി പി. രാജീവ് നാളെ (മാര്‍ച്ച് 30) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെയാണ് പി. രാജീവ് പത്രിക സമര്‍പ്പിക്കുക. വൈകീട്ട് 6ന് എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതു മുന്നണിയുടെ പ്രകടന പത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുടെ ചര്‍ച്ചാ യോഗത്തില്‍ പി. രാജീവ് പങ്കെടുക്കും. ഐ.എം.എ ഹാളില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പങ്കെടുക്കും. ചര്‍ച്ചകളില്‍ ഉയര്‍ന്നു വരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചായിരിക്കും പ്രകടന പത്രികക്ക് അന്തിമ രൂപം നല്‍കുക.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Ernakulam
English summary
p rajeev will submit nomination for lok sabha election on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X