തൃക്ക മക്കുഴി പാടശേഖരത്തില്‍ നെല്‍കൃഷി ആരംഭിച്ചു
എറണാകുളം: എറണാകുളം തൃക്ക മക്കുഴി പാടശേഖരത്തില്‍ മൂവാറ്റുപുഴ പാഠ ശേഖര സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. മാലിന്യം നിറഞ്ഞ് തരിശായി കിടന്ന സ്ഥലം കൃഷി യോഗ്യമാക്കിയാണ് പഠശേഖര സമിതി കൃഷി ആരംഭിച്ചത്. തൃക്ക മക്കുഴി പാഠശേഖരത്തില്‍ എല്‍ദോ എബ്രഹം എംഎല്‍എ വിത്തിടല്‍ ഉദ്‌ഘാടനം ചെയ്‌തു. 18 ഏക്കറോളം വരുന്ന ഈ കൃഷി ഭൂമി മാലിന്യം നിറഞ്ഞ് കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു.
മൂവാറ്റുപുഴയാറില്‍ എത്തിച്ചേരുന്ന പെരുതോടില്‍ മാലിന്യം നിറഞ്ഞതോടെയാണ് കൃഷി ഭൂമിയിലേക്ക് മാലിന്യവും ചെളിയും വന്ന് നിറയാന്‍ തുടങ്ങിയത്. ഇതോടെ ഇവിടെ കൃഷി മുടങ്ങുകയായിരുന്നു. 30 വര്‍ഷത്തോളമായി പാഠശേഖരം തരിശായി കിടക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പാഠശേഖര സമിതി ഇവിടെ കൃഷി ഭൂമിയാക്കി മാറ്റിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇവിടെ കൃഷി ആരംഭിച്ചത്. പാഠ ശേഖര സമിതി അംഗങ്ങളും നാട്ടുകാരും വിത്തിടല്‍ ചടങ്ങില്‍ പങ്കെടുത്തു. കൃഷി വകുപ്പിന്റെ കൂടി സഹകരണത്തോടെയാണ് ഇവിടെ കൃഷി ഇറക്കുന്നത്.












Click it and Unblock the Notifications