Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍സിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും; പാലാരിവട്ടം അപകടത്തില്‍ മരണം മൂന്നായി

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം നിയന്ത്രണം വിട്ട കാര്‍ മരിത്തില്‍ ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. ഈമാസം ഒന്നിനു പുലര്‍ച്ചെ ഒന്നിനാണ് സംഭവം. ഇതേ അപകടത്തില്‍ 2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു.

ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആകെ മൂന്നായി. തലയ്ക്കായിരുന്നു ആഷിഖിന് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. വൈറ്റില ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ഇടത്തേക്കു വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അതേസമയം, കാറോടിച്ചിരുന്ന തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാന്‍ ചികിത്സയിലാണ്. നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

kerala

അതേസമയം, വാഹനാപകടത്തില്‍ മകള്‍ മരിച്ചതറിഞ്ഞ് മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ ഉമ്മ റസീന ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിഷം കഴിച്ച നിലയില്‍ കാണപ്പെട്ട റസീനയെ അവശനിലയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ആന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവ്ച പോസ്റ്റ് മരണത്തിന് പിന്നാലെ ചര്‍ച്ചയായിരുന്നു. it's time to go..എന്ന അടിക്കുറിപ്പോടെയാണ് ആന്‍സി അവസാനമായി വീഡിയോ പങ്കുവച്ചത്. ഈ പോസ്റ്റ് അറം പറ്റിയത് പോലെയാണ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആന്‍സി വിടപറഞ്ഞത്.

Recommended Video

cmsvideo
    പിണറായിക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ..മരം മുറിക്കാൻ അനുമതി നൽകി കേരളം


    അതേസമയം, കാര്‍ ഓടിച്ചിരുന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍ റഹ്മാനെ ഇന്ന് ആശുപത്രി വിട്ട ഉടന്‍ തന്നെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും, മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+