എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലാരിവട്ടം പാലം; പൊളിക്കൽ ദ്രുതഗതിയിൽ; ഇതിനകം നീക്കം ചെയ്തത് 17 സ്പാനുകൾ

Google Oneindia Malayalam News

കൊച്ചി: എറണാകുളത്തെ പാലാരിവട്ടം പൊളിക്കൽ പൂർത്തിയായി. 17 സ്പാനുകളും ഇതോടെ പൊളിച്ച് നീക്കിയിട്ടുണ്ട്. ഇതിന് സമാന്തരമായി പാലത്തിന്റെ പുനർനിർമാണവും പുരോഗമിച്ച് വരികയാണ്. ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്രയും വലിയൊരു കോൺക്രീറ്റ് നിർമാണം ഇത്തരത്തിൽ പൂർണ്ണമായി പൊളിച്ചുനീക്കുന്നത്. പൊളിച്ചു നീക്കേണ്ട 19 സ്പാനുകളിൽ 17 എണ്ണത്തിന്റെ പൊളിക്കലാണ് പൂർത്തിയായത്. ഇതിൽ മധ്യഭാഗത്തുൾപ്പെടെ രണ്ട് സ്പാനുകളുടെ പിയർ ക്യാപ്പുകൾ പൊളിക്കുന്ന ജോലി ഡിസംബർ ആദ്യത്തോടെ തുടങ്ങും.

ശബരിമലയിൽ പ്രതിദിനം അയ്യായിരം പേരെ പ്രവേശിപ്പിക്കാൻ ശുപാർശ: വരുമാനം കുറയുന്നത് തിരിച്ചടി!!ശബരിമലയിൽ പ്രതിദിനം അയ്യായിരം പേരെ പ്രവേശിപ്പിക്കാൻ ശുപാർശ: വരുമാനം കുറയുന്നത് തിരിച്ചടി!!

തുടർച്ചായി പാലം പൊളിക്കലും നിർമാണ പ്രവർത്തനങ്ങളും പുരോഗമിച്ച് വരികയാണ്. 60 തൊഴിലാളികൾ രണ്ട് മാസം കൊണ്ടാണ് പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. പാലത്തിന്റെ പുനർനിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ കോൺട്രാക്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പള്ളാശ്ശേരി എർത്ത് വർക്സാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. ഇതിന് പുറമേ പാലം നിർമാണത്തിന് ഡിഎംആർസി ചീഫ് എൻജിനീയർ ജി കേശവചന്ദ്രനാണ് മേൽനോട്ടം വഹിക്കുന്നത്.

x12-ki-palarivattom-1

ദേശീയ 66ൽ ഏറ്റവും ഗതാഗതത്തിരക്ക് ഏറിയ ഭാഗത്തെ പാലം പൊളിക്കുന്ന പ്രവർത്തനങ്ങൾ നടക്കുമ്പോഴും വാഹനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നില്ല. ക്രയിനുകൾക്ക് രാത്രി ഒമ്പത് മണിക്ക് ശേഷം മാത്രമാണ് അനുമതി നൽകിയിരുന്നത്. കൂടാതെ പാലത്തിന് ഇരുവശത്തുകൂടിയും വാഹനങ്ങളെ കടത്തിവിടുകയും ചെയ്തിരുന്നു. രാവിലെ ആറ് മണിക്ക് മുമ്പായി നിർമാണ പ്രവർത്തനത്തിനെത്തിച്ച ക്രെയിനുകൾ നീക്കാനും പോലീസ് നിർദേശം നൽകിയിരുന്നു.

Ernakulam
English summary
Palarivattom bridge re construction works are going fast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X