എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദ്യം വീട് വളഞ്ഞ് പരിശോധന, ആശുപത്രി കിടക്കയിൽ നാടകീയ അറസ്റ്റ്, വിജിലൻസിന്റെ അപ്രതീക്ഷിത നീക്കം

Google Oneindia Malayalam News

കൊച്ചി: നാടകീയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 6 മാസക്കാലമായി അന്വേഷണം ഇഴഞ്ഞ് നീങ്ങുകയായിരുന്ന പാലാരിവട്ടം പാലം കേസില്‍ ഇന്ന് രാവിലെ അപ്രതീക്ഷിതമായ നീക്കമാണ് വിജിലന്‍സിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കൊച്ചിയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലേക്ക് വിജിലന്‍സ് സംഘമെത്തി. പത്തംഗ സംഘമാണ് ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തിയത്.

ഇഹ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായിരുന്നു വിജിലന്‍സ് നീക്കം. എന്നാല്‍ ഇബ്രാഹിം കുഞ്ഞ് വീട്ടില്‍ ഇല്ലെന്നും ആശുപത്രിയില്‍ ആണെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ അന്വേഷണ സംഘത്തെ അറിയിച്ചത്. വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉളളൂ എന്ന സാഹചര്യത്തില്‍ ആലുവ പോലീസ് സ്‌റ്റേഷനില്‍ നിന്നും 4 വനിതാ പോലീസുകാരെ വിജിലന്‍സ് വരുത്തിച്ചു. വനിതാ പോലീസിനൊപ്പം വിജിലന്‍സ് സംഘം വീട്ടില്‍ കയറി വിശദമായ പരിശോധന നടത്തി.

vk

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത് വിജലന്‍സിന്റെ അറസ്റ്റ് നീക്കം ചോര്‍ന്നത് കൊണ്ടുളള മാറ്റമാണോ ഇത് എന്ന സംശയവും അതിനിടെ ഉയര്‍ന്നു. വിജിലന്‍സിന്റെ ഒരു സംഘം ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ തുടരുകയും മറ്റൊരു സംഘം ആശുപത്രിയിലേക്ക് പോവുകയും ചെയതു.

ഇതോടെ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാവും എന്നുളളത് ഏറെക്കുറെ ഉറപ്പായിരുന്നു. അതിനിടെ ഇബ്രാഹിം കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. ആശുപത്രിയില്‍ എത്തിയ വിജിലന്‍സ് സംഘം ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുളള വിവരങ്ങള്‍ തേടി. എന്നാല്‍ അറസ്റ്റ് ചെയ്ത് കൊണ്ട് പോകാവുന്ന സ്ഥിതിയില്‍ അല്ല അദ്ദേഹമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്്.

ഇതോടെയാണ് ആശുപത്രിക്കിടക്കയില്‍ വെച്ച് തന്നെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.25നായിരുന്നു അറസ്റ്റ്. വിജിലന്‍സ് നിരീക്ഷണത്തില്‍ ഇബ്രാഹിംകുഞ്ഞിന് ചികിത്സയില്‍ തുടരാം. ഇന്നലെ ഉച്ച വരെ ഇബ്രാഹിം കുഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കും എന്നുളള സൂചനയുടെ പശ്ചാത്തലത്തിലാണ് വിജിലന്‍സ് ആശുപത്രിയില്‍ വെച്ച് തന്നെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
പാലാരിവട്ടം പാലത്തിൽ പെട്ട് വി കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

Ernakulam
English summary
Palarivattom Bridge Scam: Vigilance arrested VK Ebrahim Kunju in a dramatic move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X