എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: പോസ്‌റ്റല്‍ വോട്ടിനായി കോവിഡ്‌ ബാധിതരുടെ ലിസ്‌റ്റ്‌ തയാറാക്കും

Google Oneindia Malayalam News

എറണാകുളം: എറണാകുളം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പോസ്‌റ്റല്‍ വോട്ടുകള്‍ ചെയുന്നതിന്റെ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലയില്‍ ഗ്രാമ പഞ്ചായത്തിലേക്ക്‌ 50 പോസ്‌റ്റല്‍ വോട്ടുകളും, കോര്‍പ്പറേഷനിലും മുനിസിപ്പലിറ്റികളിലേക്കും ഒരോ ബൂത്തുകളിലും 70 പോസറ്റല്‍ വോട്ടുകളുമായിരിക്കും അച്ചടിക്കുന്നത്‌. കൂടുതല്‍ പോസ്‌റ്റല്‍ വോട്ടുകള്‍ ആവശ്യാനുസരണം മാത്രമേ അച്ചടിക്കു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ തലത്തിലും പഞ്ചായത്ത്‌ തലത്തിലും ആരോഗ്യ വകുപ്പിന്റെ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും. കോവിഡ്‌ സ്ഥിരീകരിച്ചവരുടേയും, നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ ജില്ല തലത്തില്‍ ജില്ല ആരോഗ്യവകുപ്പ്‌ ഓഫീസര്‍ അംഗീകരിച്ച്‌ നല്‍കണം. ആരോഗ്യ വകുപ്പ്‌ ഇതിനായി ജില്ലാ ഹെല്‍ത്ത്‌ ഓഫീസറെ നിയമിക്കും. ജില്ല ഹെല്‍ത്ത്‌ ഓഫീസര്‍ ശേഖരിച്ച വിവരങ്ങള്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ കൈമാറും. തിരഞ്ഞെടുപ്പിന്‌ 10 ദിവസം മുന്‍പ്‌ തന്നെ ഹെല്‍ത്ത്‌ ഓഫീസര്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ ലിസ്റ്റ്‌ കൈമാറും. പിന്നീടുള്ള ദിവസങ്ങളില്‍ കോവിഡ്‌ സ്ഥിരീകരിക്കുന്നവരുടെ കണക്ക്‌ ദിനം പ്രതി കോവിഡ്‌ ബാധിക്കുന്നവരുടെ പ്രത്യേക ലിസ്‌റ്റും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ കൈമാറും.

vote

വോട്ടിങ്‌ ദിനത്തിന്റെ തലേന്ന്‌ വൈകിട്ട്‌ മൂന്ന്‌ വരെ മാത്രമായിരിക്കും പോസറ്റല്‍ വോട്ടുകള്‍ അനുവദിക്കു.സര്‍ട്ടിഫൈഡ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്‌ മാത്രമേ പോസ്‌റ്റല്‍ വോട്ടുകള്‍ അനുവദിക്കു. തിരഞ്ഞെടുപ്പിന്‌ തൊട്ട്‌ മുന്‍പ്‌ കോവിഡ്‌ പോസിറ്റീവായാലും, നിരാക്ഷമ കാലയളവ്‌ പൂര്‍ത്തിയാക്കിയാലും പോളിങ്‌ ബൂത്തിലെത്തി വോട്ട്‌ ചെയ്യാന്‍ സാധിക്കില്ല. പോസ്‌റ്റല്‍ വോട്ടിങ്‌ അവസാനിക്കുന്ന തലേന്ന്‌ 3 മണിക്ക്‌ ശേഷം കോവിഡ്‌ പോസിറ്റീവാകുന്നവര്‍ക്ക്‌ പോളിങ്‌ ബൂത്തില്‍ പ്രത്യേകം വോട്ട്‌ ചെയ്യാന്‍ അവസരം ഒരുക്കും. ജില്ല ഹെല്‍ത്ത്‌ ഓഫീസര്‍ തയാറാക്കുന്ന നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക്‌ മാത്രമേ പോസ്‌റ്റല്‍ വോട്ടിന്‌ അവകാശമുണ്ടാകൂ. ജില്ലയിലെ ആദ്യ ലിസ്‌റ്റ്‌ ഡിസംബര്‍ 1ന്‌ ജില്ലാ ഹെല്‍ത്ത്‌ ഓഫീസര്‍ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ കൈമാറും

Ernakulam
English summary
panchayat election; the district officer collect covid patient list for postal vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X