എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിസ്മയയുടെ മരണം; സഹോദരി ജിത്തു പൊലീസ് കസ്റ്റഡിയില്‍, പിടിയിലായത് ഒളിവില്‍ കഴിയുന്നതിനിടെ

Google Oneindia Malayalam News

കൊച്ചി: പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹോദരി ജിത്തു പൊലീസ് പിടിയില്‍. യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ ജിത്തു കാക്കനാട്ട് ഒളിവില്‍ കഴിയവെയാണ് പൊലീസിന്റെ പിടിയിലായത്. ജിത്തുവിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൊലയ്ക്ക് പിന്നിലെ കാരണവും അന്ന് വീട്ടില്‍ നടന്ന സംഭവങ്ങളെ കുറിച്ചും വ്യക്ത വരും. സംഭവത്തിന് പിന്നാലെ പൊലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടന്നത്. വിശദാംശങ്ങളിലേക്ക്...

1

കൊലപാതകത്തില്‍ ജിത്തുവിന് പങ്കുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജിത്തു സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ വിലയിരുത്തലിനെ തുടര്‍ന്ന് അന്വേഷണം ആ വഴിക്കും നീങ്ങിയിരുന്നു. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2

പറവൂര്‍ പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടിലാണ് യുവതി പൊള്ളലേറ്റ് മരിച്ചത്. ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളില്‍ ഒരാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരിയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിസ്മമയുടെ പോസ്റ്റമോര്‍ട്ടം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. പൊള്ളലേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

3

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മറ്റ് മുറിവുകളോ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം പൂര്‍ണമായും കത്തികരിഞ്ഞതിനെ തുടര്‍ന്നാണ് മുറിവുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

4

അതേസമയം, കാണാതായ മറ്റ് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ടെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് വ്യക്തമാക്കി. ഇവരെ കണ്ടെത്തിയാല്‍ മാത്രമാണ് അന്ന് വീട്ടില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തെ കുറിച്ച് വ്യക്തതയുണ്ടാവുകയുള്ളൂ. കഴിഞ്ഞ ദി്വസമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

5

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്ന കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വിസ്മയയും സഹോദരി ജിത്തുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ജിത്തു വീട് വിട്ട് പോയിരുന്നു. സഹോദരിമാര്‍ തമ്മില്‍ ഇടയ്ക്ക് വഴക്കുണ്ടാകാറുണ്ടെന്നും അന്നും വഴക്കുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. വീടിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അത് ജിത്തുവാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

Recommended Video

cmsvideo
നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കി ആഭ്യന്തര മന്ത്രാലയം

കർണാടകയില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റംകർണാടകയില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം

Ernakulam
English summary
Paravoor Vismaya Death: Sister Jeethu in police custody, arrested while absconding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X