എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറുവമ്മയ്ക്ക് ഈ മാസവും റേഷന്‍; യുഡിഎഫിന്‍റേത് വ്യാജ പ്രചരണം, മാപ്പ് പറയണം: കുടുബം

Google Oneindia Malayalam News

കൊച്ചി: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ബോര്‍ഡുകളില്‍ ഇടംപിടിച്ച എറണാകുളത്തെ പാറുവമ്മയ്ക്കെതിരെ യുഡിഎഫ് നേതാക്കള്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ഉറപ്പാണ് ഭക്ഷ്യസുരക്ഷയെന്ന എല്‍ഡിഎഫിന്‍റെ പരസ്യത്തില്‍ ഇടം പിടിച്ച പാറുവമ്മയ്ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യത്തിനുള്ള റേഷന്‍ പോലും ലഭിക്കുന്നില്ലെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രചാരണം. എറണാകുളം എംപി ഹൈബി ഈഡന്‍ വരെ ഷെയര്‍ ചെയ്ത വിട്ട വീഡിയോ അടിസ്ഥാനമാക്കി മാധ്യമങ്ങളും പാറു അമ്മയുടെ വിഷയം വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാറുവമ്മയുടെ കുടുംബം ഇപ്പോള്‍.

തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തുന്നതെന്നാണ് പാറു അമ്മയുടെ കൊച്ചുമകള്‍ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്. ഈ മാസം വരെ പാറു അമ്മയ്ക്ക് കൃത്യമായി റേഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ് കൊച്ചുമകള്‍ റിതിക വിശദീകരിക്കുന്നുണ്ട്. അമ്മൂമയെ കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് സംശയിക്കുന്നുവെന്നും വ്യാജ വീഡിയോ പ്രചരിപ്പിച്ച ഹൈബി ഈഡന്‍ മാപ്പ് പറയണമെന്നും റിതിക ആവശ്യപ്പെടുന്നു.

ernakulam

എല്‍ഡിഎഫിന്‍റെ ക്യാമ്പയിനിങ്ങിന്‍റെ ഫ്ളക്സ് ബോര്‍ഡില്‍ അമ്മൂമയുടെ ഫോട്ടോ വന്നതില്‍ ഞങ്ങളൊക്കെ വലിയ സന്തോഷത്തിലായിരുന്നു. അമ്മൂമയും വലിയ സന്തോഷത്തിലായിരുന്നു. അങ്ങനെയിക്കുമ്പോഴാണ് ഞങ്ങളുടെ സന്തോഷവും സമാധാനവുമൊക്കെ കളയുന്ന ഒരു വീഡിയോ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. സര്‍ക്കാറിന്‍റെ കിറ്റും റേഷനും കിട്ടുന്നില്ലെന്നാണ് അതില്‍ പ്രധാനമായും ആരോപിക്കുന്നത്. എന്നാല്‍ അമ്മൂമയുടെ റേഷന്‍ കാര്‍ഡ് ഞങ്ങളുടെ കയ്യിലുണ്ട്. അതില്‍ ഈ മാസം വരെയുള്ള റേഷന്‍ വാങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മൂമ മാത്രമുള്ള റേഷന്‍ കാര്‍ഡാണ്. അപ്പോള്‍ അമ്മൂമ്മയുടെ ഫിംഗര്‍ പ്രിന്റ് പതിയാതെ റേഷനോ കിറ്റോ കൊടുക്കാന്‍ കഴിയില്ലല്ലോയെന്നും റിതിക ചൂണ്ടിക്കാണിക്കുന്നു.

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി പ്രാര്‍ഥനയ്ക്ക് എത്തിയപ്പോള്‍, ചിത്രങ്ങൾ കാണാം

ഞങ്ങളുടെ വീടിന്‍റെ അടുത്ത് തന്നെയാണ് അമ്മൂമയുടെ താമസവും. ഞങ്ങളാരും വീട്ടിലില്ലാതിരുന്ന സമയത്താണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. അമ്മൂമയെ ഭീഷണിപ്പെടുത്തിയോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. ഹൈബി ഈഡന്‍ എംപി ഇത് ഷെയര്‍ ചെയ്തതായി കണ്ടു. എന്നാല്‍ എന്ത് പരിശോധനയുടെ അടിസ്ഥാനത്തിലാണ് ആ വീഡിയോ പങ്കുവെച്ചത്. ഇതിന്റെ സത്യാവസ്ഥ മനസിലാക്കി വീഡിയോ പിന്‍വലിച്ച് ഹൈബി ഈഡനും യുഡിഎഫും മാപ്പ് പറയണമെന്നും റിതിക ആവശ്യപ്പെടുന്നു.

ആവേശം കൊട്ടിക്കയറി; പരസ്യ പ്രചാരണത്തിന് അവസാനം, ഇനി നിശബ്ദ പ്രചാരണം, രണ്ടാംനാള്‍ വിധിയെഴുത്ത്ആവേശം കൊട്ടിക്കയറി; പരസ്യ പ്രചാരണത്തിന് അവസാനം, ഇനി നിശബ്ദ പ്രചാരണം, രണ്ടാംനാള്‍ വിധിയെഴുത്ത്

അതീവ ഗ്ലാമറസായി വ്യായാമം ചെയ്ത് അനിത ഭട്ട്, ചിത്രങ്ങൾ കാണാം

Ernakulam
English summary
Paru Amma's family with harsh criticism against Congress and Hibi Eden mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X