എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗതാഗത പരിഷ്കാരത്തിൽ വലഞ്ഞ് യാത്രക്കാർ: കുരുക്കഴിയാതെ വൈറ്റില, ഗതാഗതപ്രശ്നം തുടരുന്നു

Google Oneindia Malayalam News

കൊച്ചി: വൈറ്റിലയിൽ പുതിയ മേൽപ്പാലം നിർമാണം പൂർത്തിയാക്കി തുറന്നു നൽകിയെങ്കിലും ഗതാഗത പരിഷ്കാരങ്ങളിൽ വലഞ്ഞ് യാത്രക്കാർ. ഗതാഗതക്കുരുക്ക് അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി വാഹനങ്ങള്‍ അണ്ടര്‍ പാസ് വഴി തിരിച്ചുവിട്ടിരുന്നു. എന്നാൽ ഈ നടപടിക്കെതിരെ റസിഡന്‍സ് അസോസിയേഷനുകള്‍ കടുത്ത എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് വാഹനഗതാഗതത്തില്‍ വീണ്ടും പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ ബസുകള്‍ ചളിക്കവട്ടത്തെത്തി യു ടേണ്‍ എടുത്ത് തിരികെ വൈറ്റിലയിലെത്തണമെന്നാണ് പുതിയ നിർദേശം.

ldjfh-160924622

 ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരെ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍ ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരെ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍

Recommended Video

cmsvideo
എറണാകുളം: കുരുക്കഴിയാതെ മൂവാറ്റുപുഴ നഗരം: പ്രതികരിക്കാതെ അധികൃതര്‍

വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഏഴു വരെയാണ് പഴയപടി വാഹനഗതാഗതം റെയില്‍വേ മേല്‍പ്പാലം വഴിയാക്കിയിട്ടുള്ളത്. ചളിക്കവട്ടത്ത് എത്തി യു ടേണ്‍ എടുത്ത് വൈറ്റില സിഗ്നലിലെത്തി ഹബ്ബിലേക്ക് പോകുകയാണ് ചെയ്യേണ്ടത്. റസിഡന്‍സ് അസോസിയേഷന്‍ ഈ വിഷയത്തിൽ പരാതിയുമായി രംഗത്തെത്തിയതോടെ അസോസിയേഷൻ പ്രതിനിധികള്‍, കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ എന്നിവര്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം ഉടലെടുത്തത്. വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ മാത്രമാണ് ക്രമീകരണമെന്ന് എസിപി ഫ്രാന്‍സിസ് ഷെല്‍ബിയും വ്യക്തമാക്കിയിട്ടുണ്ട്.

മട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണംമട്ടന്നൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം

Ernakulam
English summary
Passengers trapped in traffic regulations in Vytila
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X